ഡാറ്റാബേസ് അഡ്മിനിസ്ട്രേറ്റര്‍ ഒഴിവിലേക്ക് 22 വരെ അപേക്ഷിക്കാം
തിരുവനന്തപുരം: (www.kvartha.com 12.02.2021) ട്രഷറി വകുപ്പില്‍ ഡാറ്റാബേസ് അഡ്മിനിസ്ട്രേറ്ററുടെ ഒരൊഴിവിലേക്ക് കരാര്‍ നിയമനം നടത്തുന്നു. ബി ടെക് (കമ്പ്യൂട്ടര്‍ സയന്‍സ്)/ എം ടെക് (കമ്പ്യൂട്ടര്‍ സയന്‍സ്)/ എംസിഎ/ എംഎസ്സി (ഐറ്റി) തത്തുല്യ യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. സമാനമേഖലയില്‍ മൂന്ന് വര്‍ഷത്തെ പ്രവൃത്തിപരിചയം അഭിലഷണീയം.
പ്രതിമാസ ശമ്പളം 85,000 രൂപ. 22 വരെ അപേക്ഷിക്കാം. ബയോഡാറ്റ career.treasury@kerala.gov.in ല്‍ അയയ്ക്കണം. വിശദമായ വിജ്ഞാപനം https://ift.tt/3jLB2Tt ല്‍ ലഭിക്കും.
Keywords: Thiruvananthapuram, News, Kerala, Job, Application, Can apply for the Database Administrator vacancy
Powered by Info News For You

Comments
Post a Comment