മൊബൈല്‍ ഫോണിലൂടെ സൗഹൃദം സ്ഥാപിച്ച് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച 21-കാരന്‍ അറസ്റ്റില്‍
കൊല്ലം: (https://ift.tt/3jbMKGW) മൊബൈല്‍ ഫോണിലൂടെ സൗഹൃദം സ്ഥാപിച്ച് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച 21-കാരന്‍ അറസ്റ്റില്‍. കൊല്ലം ചടയമംഗലം നെട്ടതറ സ്വദേശി ഷാരോണ്‍ ദേവിനെ ചടയമംഗലം പൊലീസാണ് അറസ്റ്റ് ചെയ്തത്.
മൊബൈല്‍ ഫോണ്‍ വഴി പെണ്‍കുട്ടിയുമായി സൗഹൃദം സ്ഥാപിച്ച ഷാരോണ്‍ പീന്നീട് കുട്ടിയുടെ വീട്ടില്‍ ആരുമില്ലാത്ത നേരത്ത് വരുന്നത് പതിവാക്കി. ഇക്കാര്യം ശ്രദ്ധയില്‍പ്പെട്ട നാട്ടുകാര്‍ രക്ഷകര്‍ത്താക്കളെ വിവരം അറിയിച്ചു.തുടര്‍ന്നാണ് പൊലീസില്‍ പരാതി നല്‍കിയത്.
വൈദ്യ പരിശോധനയില്‍ കുട്ടി ശാരീരിക പീഡനത്തിന് ഇരയായതായി തെളിഞ്ഞു. ഇതോടെയാണ് ഷാരോണിനെ അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
Powered by Info News For You

Comments
Post a Comment