2021-22 അധ്യയന വര്‍ഷത്തെ ഒന്നാം ക്ലാസ് പ്രവേശനം; ഡോ.അംബേദ്കര്‍ വിദ്യാനികേതന്‍ സി ബി എസ് ഇ സ്‌കൂളില്‍ പട്ടികവര്‍ഗവിദ്യാര്‍ത്ഥികളുടെ രക്ഷിതാക്കളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു, അവസാന തീയതി ഫെബ്രുവരി 27


തിരുവനന്തപുരം: (https://ift.tt/3tTcJrj) 2021-22 അധ്യയന വര്‍ഷത്തെ ഒന്നാം ക്ലാസ് പ്രവേശനത്തിന് ഡോ.അംബേദ്കര്‍ വിദ്യാനികേതന്‍ സി ബി എസ് ഇ സ്‌കൂളില്‍ പട്ടികവര്‍ഗവിദ്യാര്‍ത്ഥികളുടെ രക്ഷിതാക്കളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. പട്ടികവര്‍ഗ്ഗ വികസന വകുപ്പിന്റെ കീഴില്‍ തിരുവനന്തപുരത്ത് പ്രവര്‍ത്തിക്കുന്ന ഞാറനീലി ഡോ.അംബേദ്കര്‍ വിദ്യാനികേതന്‍ സി ബി എസ് ഇ, കുറ്റിച്ചല്‍ ജി കെ എം ആര്‍ എസ് സി ബി എസ് ഇ എന്നീ സ്‌കൂളുകളിലേക്കാണ് പ്രവേശനം. 

അപേക്ഷകരുടെ കുടുംബവാര്‍ഷിക വരുമാനം ഒരു ലക്ഷം രൂപയില്‍ കവിയാന്‍ പാടില്ല. പ്രവേശനം പട്ടികവര്‍ഗ്ഗക്കാര്‍ക്കും, പട്ടികജാതിക്കാര്‍ക്കും, സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന മറ്റ് ജാതിക്കാര്‍ക്കും സംവരണം ചെയ്തതാണ്. നിശ്ചിത ഫോമിലുള്ള പൂരിപ്പിച്ച അപേക്ഷകള്‍ പ്രോജക്ട് ഓഫീസര്‍, നെടുമങ്ങാട് ഐ റ്റി ഡി പ്രോജക്ട് ഓഫീസ്, നെടുമങ്ങാട് എന്ന വിലാസത്തില്‍ 27ന് വൈകിട്ട് അഞ്ചിനകം ലഭിക്കണം. 

News, Kerala, State, Thiruvananthapuram, Education, Students, Study, Study class, Application, First standard admission in Dr. Ambedkar Vidyaniketan CBSE School


അപേക്ഷയുടെ മാതൃകയും, മറ്റു വിശദ വിവരങ്ങളും നെടുമങ്ങാട് സത്രം ജംഗ്ഷനിലെ ഐ റ്റി ഡി പി ഓഫീസിലോ, കാട്ടാക്കട, വാമനപുരം(നന്ദിയോട്), നെടുമങ്ങാട് ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസ്, ഡോ.അംബേദ്ക്കര്‍ വിദ്യാനികേതന്‍ സി ബി എസ് ഇ സ്‌കൂള്‍ ഞാറനിലി, ജി കാര്‍ത്തികേയന്‍ മെമോറിയല്‍ മോഡല്‍ റസിഡന്‍ഷ്യല്‍ സി ബി എസ് ഇ സ്‌കൂള്‍ കൂറ്റിച്ചല്‍(നന്ദിയോട്) എന്നിവിടങ്ങളില്‍ ലഭിക്കും.

അപേക്ഷയോടൊപ്പം ജാതി, വരുമാനം എന്നിവ തെളിയിക്കുന്ന സെര്‍ടിഫികറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പും, അപേക്ഷ സമര്‍പ്പിക്കുന്ന കുട്ടിയുടെ മാതാപിതാക്കള്‍/രക്ഷിതാക്കള്‍ എന്നിവര്‍ തങ്ങള്‍ കേന്ദ്ര/സംസ്ഥാന/പൊതുമേഖലാ ജീവനക്കാര്‍ അല്ല എന്ന് സ്വയം സാക്ഷ്യപ്പെടുത്തിയ സത്യവാങ്മൂലവും സമര്‍പ്പിക്കണം. ഇ-മെയില്‍: ndditdp@gmail.com, ഫോണ്‍: 0472-2812557.

Keywords: News, Kerala, State, Thiruvananthapuram, Education, Students, Study, Study class, Application, First standard admission in Dr. Ambedkar Vidyaniketan CBSE School

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?