വിജയ് ഹസാരെ ട്രോഫി ഫെബ്രുവരി 20 മുതല്‍ ആരംഭിക്കും; മാര്‍ച്ച് 14ന് ഫൈനല്‍



മുംബൈ: (https://ift.tt/39XOWii) വിജയ് ഹസാരെ ട്രോഫി ഈ മാസം 20 മുതല്‍ ആരംഭിക്കും. 6 നഗരങ്ങളിലായി നടക്കുന്ന ടൂര്‍ണമെന്റിനായി താരങ്ങള്‍ വരുന്ന 13ആം തീയതി ബയോ ബബിളില്‍ പ്രവേശിക്കണം.  ഇക്കാലയളവില്‍ താരങ്ങള്‍ക്കും സപോര്‍ട് സ്റ്റാഫിനും മൂന്ന് തവണ കോവിഡ് പരിശോധന നടത്തും. സൂററ്റ്, ഇന്‍ഡോര്‍, ബെംഗളൂരു, കൊല്‍ക്കത്ത, ജയ്പൂര്‍ എന്നീ വേദികളെ കൂടാതെ പ്ലേറ്റ് ഗ്രൂപ് ടീമുകള്‍ തമിഴ്‌നാട്ടിലെ വിവിധ ഇടങ്ങളില്‍ തങ്ങളുടെ മത്സരങ്ങള്‍ കളിക്കും. മാര്‍ച്ച് 14നാണ് ഫൈനല്‍.

ഗ്രൂപ് എയില്‍ ഗുജറാത്ത്, ഛണ്ഡിഗഡ്, ഹൈദരാബാദ്, ത്രിപുര, ബറോഡ, ഗോവ എന്നീ ടീമുകള്‍ അണിനിരക്കും. 

സൂററ്റിലാവും മത്സരങ്ങള്‍. തമിഴ്‌നാട്, പഞ്ചാബ്, ഝാര്‍ഖണ്ഡ്, മധ്യപ്രദേശ്, വിദര്‍ഭ, ആന്ധ്രപ്രദേശ് എന്നീ ടീമുകള്‍ അടങ്ങിയ ഗ്രൂപ് ബിയിലെ മത്സരങ്ങള്‍ ഇന്‍ഡോറിലാണ്.

News, National, India, Mumbai, Sports, Player, Vijay Hazare Trophy To Start From February 20


സയ്യിദ് മുഷ്താഖ് അലി ടി-20 ടൂര്‍ണമെന്റിലെ ഗ്രൂപ്പ് ഘട്ടത്തില്‍ പുറത്തായ കേരളം ഗ്രൂപ് സിയിലാണ്. കര്‍ണാടക, യുപി, ഒഡീഷ, റെയില്‍വേയ്‌സ്, ബീഹാര്‍ എന്നീ ടീമുകള്‍ അടങ്ങിയ സി ഗ്രൂപ് മത്സരങ്ങള്‍ ബെംഗളൂരുവിലാണ്. 

ഡെല്‍ഹി, മുംബൈ, മഹാരാഷ്ട്ര, ഹിമാചല്‍ പ്രദേശ്, രാജസ്ഥാന്‍, പുതുച്ചേരി എന്നീ ടീമുകള്‍ ഗ്രൂപ് ഡിയില്‍ ഉള്‍പ്പെട്ടിരിക്കുന്നു. ജയ്പൂരിലാണ് മത്സരങ്ങള്‍. 

ബംഗാള്‍, സര്‍വീസസ്, ജമ്മു കശ്മീര്‍, സൗരാഷ്ട്ര, ഹരിയാന, ഛണ്ഡീഗഡ് എന്നീ ടീമുകളടങ്ങിയ ഗ്രൂപ് ഇയിലെ മത്സരങ്ങള്‍ കൊല്‍ക്കത്തയില്‍ നടക്കും. 

ഉത്തരാഖണ്ഡ്, അസം, നാഗാലാന്‍ഡ്, മേഘാലയ, മണിപ്പൂര്‍, അരുണാചല്‍ പ്രദേശ്, മിസോറം, സിക്കിം എന്നീ ടീമുകള്‍ അടങ്ങിയതാണ് പ്ലേറ്റ് ഗ്രൂപ്.

Keywords: News, National, India, Mumbai, Sports, Player, Vijay Hazare Trophy To Start From February 20

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?