മലപ്പുറം വളാഞ്ചേരി വട്ടപ്പാറ വളവില്‍ ലോറി മറിഞ്ഞ് അപകടം; 2 പേര്‍ മരിച്ചു

മലപ്പുറം: (www.kvartha.com 02.02.2021) മലപ്പുറം വളാഞ്ചേരി വട്ടപ്പാറ വളവില്‍ ലോറി മറിഞ്ഞുണ്ടായ അപകടത്തില്‍ രണ്ടുപേര്‍ മരിച്ചു. ലോറിയിലുണ്ടായിരുന്ന ജീവനക്കാരാണ് മരിച്ചത്. രണ്ടുപേരെയും രക്ഷപ്പെടുത്താന്‍ നാലുമണിക്കൂറായി ശ്രമം നടത്തുകയായിരുന്നുവെങ്കിലും ഇവരുടെ ജീവന്‍ രക്ഷിക്കാനായില്ല. ചൊവ്വാഴ്ച പുലര്‍ച്ചെ മൂന്നുമണിയോടെയാണ് ഇരുമ്പ് കമ്പി കയറ്റി വന്ന ലോറി നിയന്ത്രണം തെറ്റി മറിഞ്ഞത്. 

ബംഗളൂരുവില്‍ നിന്ന് കൊച്ചിയിലേക്ക് ലോഡുമായി വന്ന ലോറിയാണ് അപകടത്തില്‍പ്പെട്ടത്. പൊലീസിന്റെയും ഫയര്‍ഫോഴ്സിന്റെയും നേതൃത്വത്തിലാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. ലോഡുമായി മറിഞ്ഞതിനാല്‍ ഇവ മാറ്റാതെ രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമായിരുന്നു.

Malappuram, News, Kerala, Accident, Accidental Death, Death, Police, Lorry overturns at Malappuram Valanchery Vattapara bend; 2 people died

Keywords: Malappuram, News, Kerala, Accident, Accidental Death, Death, Police, Lorry overturns at Malappuram Valanchery Vattapara bend; 2 people died


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?