മധ്യപ്രദേശില്‍ 19 കാരിയെ രണ്ട് ദിവസം തടവില്‍ പാര്‍പിച്ച് ക്രൂരമായി പീഡിപ്പിച്ചു; പീഡിപ്പിച്ച നാലംഗ സംഘത്തില്‍ അധ്യാപകനും ബിജെപി നേതാവും, പെണ്‍കുട്ടിയുടെ നില ഗുരുതരം
ഭോപാല്‍: (https://ift.tt/2ZFBp8S) മധ്യപ്രദേശില്‍ 19 കാരിയെ രണ്ട് ദിവസം തടവില്‍ പാര്‍പിച്ച് ക്രൂരമായി പീഡിപ്പിച്ചു. നാല് പേര്‍ ചേര്‍ന്നാണ് പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. സംഘത്തില്‍ ഒരു അധ്യാപകന്‍, പ്രാദേശിക ബിജെപി നേതാവ് എന്നിവരും ഉള്‍പെടുന്നു. ശനിയാഴ്ച രാത്രിയാണ് പെണ്‍കുട്ടിയെ അവശനിലയില്‍ കണ്ടെത്തുന്നത്.
ബിജെപി ജൈത്പൂര്‍ മണ്ഡലം പ്രസിഡന്റ് വിജയ് ത്രിപാഠി, അധ്യാപകനായ രാജേശ് ശുക്ല, മുന്ന സിംഗ്, മോനു മഹാരാജ് എന്നിവര്‍ പീഡനശേഷം കുട്ടിയെ വീടിന്റെ പരിസരത്ത് ഉപേക്ഷിച്ച് കടന്നുകളഞ്ഞു. ഇവര്‍ക്കെതിരെ ഐപിസി 363 (തട്ടിക്കൊണ്ടുപോകല്‍), 376 ഡി (കൂട്ട ബലാത്സംഗം) പ്രകാരം കേസെടുത്തിട്ടുണ്ട്. അക്രമികള്‍ നിലവില്‍ ഒളിവിലാണെന്നും ഇവര്‍ക്കായി തെരച്ചില്‍ ആരംഭിച്ചിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു.
അതേസമയം, പെണ്‍കുട്ടിയുടെ നില ഗുരുതരമായി തുടരുന്നുവെന്നാണ് റിപോര്‍ട്. ആദ്യം ജെയ്തപൂര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച കുട്ടിയെ ഷാഹ്ദേള്‍ ജില്ലാ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.
Powered by Info News For You

Comments
Post a Comment