കൊച്ചി മെട്രോയുടെ വികസനത്തിന് കേന്ദ്രത്തിന്റെ വന്‍ സഹായ ഹസ്തം; രണ്ടാം ഘട്ടത്തിനായി നല്‍കിയിരിക്കുന്നത് 1957.05 കോടി രൂപയുടെ കേന്ദ്രവിഹിതം

ന്യൂഡെല്‍ഹി: (www.kvartha.com 01.02.2021) കൊച്ചി മെട്രോയുടെ വികസനത്തിന് കേന്ദ്രത്തിന്റെ വന്‍ സഹായ ഹസ്തം. മെട്രോയുടെ 11.5 കിലോമീറ്റര്‍ ദൂരം വരുന്ന രണ്ടാം ഘട്ടത്തിനായി 1957.05 കോടി രൂപയുടെ കേന്ദ്രവിഹിതമാണ് ധനമന്ത്രി നിര്‍മല സിതാരാമന്‍ ബജറ്റില്‍ അനുവദിച്ചത്. ഇത് മെട്രോ വികസനത്തിന് ആക്കം കൂട്ടുമെന്നാണ് വിലയിരുത്തുന്നത്.

കൊച്ചി മെട്രോയ്‌ക്കൊപ്പം രാജ്യത്തെ മറ്റുചില മെട്രോ സര്‍വീസുകള്‍ക്കും ബജറ്റില്‍ കാര്യമായ വിഹിതം അനുവദിച്ചിട്ടുണ്ട്. ചെന്നൈ മെട്രോയുടെ രണ്ടാം ഘട്ടത്തിന് (180 കിലോമീറ്റര്‍ ദൂരം) 63246 കോടിയും ബംഗളൂരു മെട്രോയുടെ 58.19 കിലോമീറ്റര്‍ വികസനത്തിനായി 40,700 കോടിരൂപയും നാഗ്പൂര്‍ മെട്രോയ്ക്ക് 5900 കോടിയുമാണ് അനുവദിച്ചിക്കുന്നത്.Central fiscal funding for Kochi Metro, Chennai Metro, Bengaluru Metro, Nagpur Metro and Nashik Metro projects, New Delhi, News, Politics, Budget, Budget meet, UnionBudget2021, National

കേരളത്തിലും തമിഴ്‌നാട്ടിലും അടുത്തുതന്നെ നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ് ഈ രണ്ട് സംസ്ഥാനങ്ങള്‍ക്കും മെട്രോ വികസനത്തിനുള്‍പെടെ വാരിക്കോരി സഹായം അനുവദിച്ചതെന്നാണ് വിലയിരുത്തുന്നത്. ദേശീയ പാതാവികസനത്തിനും കേരളത്തിന് കാര്യമായ വിഹിതം അനുവദിച്ചിട്ടുണ്ട്.

Keywords: Central fiscal funding for Kochi Metro, Chennai Metro, Bengaluru Metro, Nagpur Metro and Nashik Metro projects, New Delhi, News, Politics, Budget, Budget meet, UnionBudget2021, National.

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?