പോക്‌സോ പ്രതികൂട്ടില്‍.! തന്റെ സമ്മതത്തോടെയായിരുന്നു 19കാരനുമായി ലൈംഗികബന്ധമെന്ന് 15കാരി; പ്രായപൂര്‍ത്തിയാകാത്തവരുടെ പരസ്പര സമ്മതപ്രകാരമുള്ള ശാരീരിക ബന്ധം ബലാത്സംഗമാണൊ?



മുംബൈ: (https://ift.tt/39XOWii) പ്രായപൂര്‍ത്തിയാകാത്തവരുടെ പരസ്പര സമ്മതപ്രകാരമുള്ള ശാരീരിക ബന്ധത്തില്‍ പോക്‌സോ പ്രതികൂട്ടില്‍. കുട്ടികള്‍ക്കെതിരെയുള്ള ലൈംഗിക അതിക്രമം തടയുന്നതില്‍ പോക്‌സോ നിയമം നിര്‍ണായകമാണെങ്കിലും പ്രായപൂര്‍ത്തിയാകാത്തവരുടെ പരസ്പര സമ്മതപ്രകാരമുള്ള ശാരീരിക ബന്ധം തര്‍ക്കവിഷയമായി തുടരുന്നുവെന്നു ബോംബെ ഹൈകോടതി.

15 വയസ്സുകാരിയെ പീഡിപ്പിച്ച കേസില്‍ 19 വയസുള്ള ബന്ധുവിനെ പോക്‌സോ പ്രകാരം ശിക്ഷിച്ച കീഴ്കോടതി വിധി താല്‍ക്കാലികമായി റദ്ദാക്കിയാണു നിരീക്ഷണം. പെണ്‍കുട്ടി നേരത്തേ എഫ്ഐആറില്‍ നല്‍കിയ മൊഴി മാറ്റിയതും ഫോറന്‍സിക് റിപോര്‍ടിന്റെ അഭാവവുമാണ് ശിക്ഷ റദ്ദാക്കുന്നതിന് കാരണങ്ങളായി കോടതി പറഞ്ഞത്.

News, National, India, Mumbai, High Court, Molestation, Minor girls, Case, Law, Mumbai HC on POCSO case


തന്റെ സമ്മതത്തോടെയായിരുന്നു ലൈംഗിക ബന്ധമെന്നാണു പെണ്‍കുട്ടിയുടെ പുതിയ മൊഴി. കീഴ്ക്കോടതി വിധിക്കെതിരെയുള്ള അപീലില്‍ വിചാരണ തുടരും. പ്രതിക്ക് ജാമ്യം അനുവദിച്ച കോടതി വിചാരണ ദിവസങ്ങളില്‍ ഹാജരാകണമെന്നു നിര്‍ദേശിച്ചു.

18 വയസ്സില്‍ താഴെയുള്ളവരെ കുട്ടികളായാണു നിയമം കണക്കാക്കുന്നത്. തന്റെ സമ്മതത്തോടെയാണു കാമുകന്‍ ശാരീരിക ബന്ധത്തിലേര്‍പ്പെട്ടതെന്ന് ഇവര്‍ പറഞ്ഞാല്‍ നിയമത്തിന്റെ കണ്ണില്‍ സാധുതയില്ല.

Keywords: News, National, India, Mumbai, High Court, Molestation, Minor girls, Case, Law, Mumbai HC on POCSO case

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?