മലപ്പുറത്ത് 186 വിദ്യാർഥികൾക്കും 74 അധ്യാപകർക്കും കോവിഡ്; അതീവ ജാഗ്രത നിർദേശം
മലപ്പുറം: (www.kvartha.com 08.02.2021) മലപ്പുറം ജില്ലയിലെ സര്‍കാർ ഹയര്‍ സെകന്‍ഡറി സ്‌കൂളിൽ നടത്തിയ കോവിഡ് പരിശോധനയില്‍ 186 വിദ്യാര്‍ഥികള്‍ക്കും 74 അധ്യാപകര്‍ക്കും കോവിഡ് 19 സ്ഥിരീകരിച്ചു. പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ വിദ്യാര്‍ഥികള്‍ക്ക് സ്‌കൂളില്‍ പഠനം ആരംഭിച്ചിരുന്നു.
ഞായറാഴ്ച വൈകുന്നേരമാണ് പരിശോധനാഫലം പുറത്തുവന്നത്. സമൂഹാരോഗ്യ കേന്ദ്രത്തിലെ ജീവനക്കാരുടെ സഹകരണത്തോടെ വെള്ളിയാഴ്ചയാണ് പത്താം ക്ലാസ് വിദ്യാര്‍ഥികളും അധ്യാപകരും ഉള്‍പെടെയുള്ളവരുടെ സാമ്പിൾ ആര്‍ ടി പി സി ആര്‍ പരിശോധനയ്ക്കായി എടുത്തത്. ഇതില്‍ ഒരു സ്കൂളിലെ 150 വിദ്യാര്‍ഥികള്‍ക്കും 34 അധ്യാപകര്‍ക്കും മറ്റൊരു സ്കൂളിലെ 40 അധ്യാപകര്‍ക്കും 36 വിദ്യാര്‍ഥികള്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്.
കോവിഡ് വ്യാപനത്തെ തുടര്‍ന്ന് മലപ്പുറം ജില്ലയിലെ മുഴുവന്‍ സ്‌കൂളുകള്‍ക്കും ജാഗ്രതാ നിര്‍ദേശം നൽകി. വിദ്യാർഥികളിൽ ഒരാള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്നാണ് മറ്റുകുട്ടികൾക്കും അധ്യാപകർക്കും പരിശോധന നടത്തിയത്. 684 പേരുടെ സാമ്പിളുകൾ ആണ് പരിശോധിച്ചത്.
Keywords: Kerala, News, Malappuram, COVID-19, school, Students, Teachers, corona, Malappuram school, +1,+2 students, Health, Health & Fitness, Covid to 186 students and 74 teachers in Malappuram.
< !- START disable copy paste -->Powered by Info News For You

Comments
Post a Comment