മണിയൂരില്‍ വിവിധ ഭാഗങ്ങളില്‍ തെരുവുനായുടെ കടിയേറ്റ് 18 പേര്‍ക്ക് പരിക്ക്

വടകര: (www.kvartha.com 04.02.2021) മണിയൂര് പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ തെരുവുനായുടെ കടിയേറ്റ് 18 പേര്‍ക്ക് പരിക്ക്. രണ്ടുപേരെ മുഖത്ത് മാരകമായി പരിക്കേറ്റതിനെ തുടര്‍ന്ന് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. ബാക്കിയുള്ളവര്‍ക്ക് ജില്ലാ ആശുപത്രിയില്‍ കുത്തിവെപ്പ് ഉള്‍പ്പെടെ ചികിത്സ നല്‍കി. ബുധനാഴ്ച രാവിലെ ഒമ്പത് മണി മുതല്‍ മുതുവന, കുറുന്തോടി, വേദവ്യാസ, ഐപിസി എന്നിവിടങ്ങളിലുള്ളവരെയാണ് തൊരുവുനായ കടിച്ചത്. 

മുഖത്ത് കടിയേറ്റ രാമത്ത് മീത്തല്‍ നാരായണന്‍ അടിയോടി, താനിയുള്ളപറമ്പത്ത് ബിനു എന്നിവരെ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. നാരായണന്‍ അടിയോടിയുടെ മുഖത്തും കണ്ണിനുമാണ് പരിക്ക്. ബിനുവിന്റെ മൂക്കും ചുണ്ടും മുറിഞ്ഞു. 16 പേരാണ് ജില്ല ആശുപത്രിയില്‍ ചികിത്സ തേടിയത്. കാലിനും കൈക്കും മുഖത്തുമാണ് എല്ലാവര്‍ക്കും കടിയേറ്റത്. 

Vadakara, News, Kerala, Injured, Dog, hospital, Treatment, Eighteen people were injured in the dog bite in Maniyur

Keywords: Vadakara, News, Kerala, Injured, Dog, hospital, Treatment, Eighteen people were injured in the dog bite in Maniyur


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?