വിവാഹ വാഗ്ദാനം നല്‍കി 17കാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ 19കാരന്‍ അറസ്റ്റില്‍


തിരുവനന്തപുരം: (https://ift.tt/37eZJmk) വര്‍ക്കലയില്‍ പതിനേഴുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ പത്തൊമ്പതുകാരന്‍ അറസ്റ്റില്‍. തേക്കുവിള സ്വദേശി സജാര്‍ ആണ് പിടിയിലായത്. വിവാഹ വാഗ്ദാനം നല്‍കിയാണ് യുവാവ് പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. 

വെള്ളിയാഴ്ച പെണ്‍കുട്ടിയെ കാണാനില്ലെന്ന് വീട്ടുകാര്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ചെറിയന്നൂരില്‍ നിന്ന് പെണ്‍കുട്ടിയെ യുവാവിനൊപ്പം കണ്ടെത്തുകയായിരുന്നു. 
തുടര്‍ന്ന് പെണ്‍കുട്ടിയോട് കാര്യങ്ങള്‍ തിരക്കിയപ്പോഴാണ് പ്രതി ലൈംഗികമായി പീഡിപ്പിച്ച വിവരം പുറത്ത് വന്നത്. 

News, Kerala, State, Thiruvananthapuram, Molestation, Marriage, Police, Accused, Arrest, Minor girls, 19-year-old arrested for molestation 17-year-old girl


വിവാഹ വാഗ്ദാനം നല്‍കി അഞ്ച് മാസമായി സജാര്‍ ലൈംഗികമായി ചൂഷണം ചെയ്തിരുന്നതായും പെണ്‍കുട്ടി പൊലീസിനോട് പറഞ്ഞു. പോക്‌സോ വകുപ്പ് ചുമത്തി അറസ്റ്റ് ചെയ്ത പ്രതിയെ റിമാന്റ് ചെയ്തു.

Keywords: News, Kerala, State, Thiruvananthapuram, Molestation, Marriage, Police, Accused, Arrest, Minor girls, 19-year-old arrested for molestation 17-year-old girl

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?