എല്ലാ വാഹനങ്ങള്‍ക്കും ഫെബ്രുവരി 16 മുതല്‍ ഫാസ്ടാഗ് നിര്‍ബന്ധം; ഇല്ലെങ്കില്‍ ഇരട്ടി തുക നല്‍കേണ്ടി വരുമെന്ന് കേന്ദ്രസര്‍കാര്‍
ന്യൂഡെല്‍ഹി: (https://ift.tt/37eZJmk) എല്ലാ വാഹനങ്ങള്‍ക്കും ഫെബ്രുവരി 16 മുതല്‍ ഫാസ്ടാഗ് നിര്‍ബന്ധമാണെന്ന് വ്യക്തമാക്കി കേന്ദ്രസര്‍കാര്‍. ഫെബ്രുവരി 15 അര്‍ദ്ധരാത്രി പിന്നിട്ടാല്‍ പിന്നെ ഡിജിറ്റലായി ടോള്‍ നിര്‍ബന്ധമായും നല്‍കണം. ടോള്‍ പ്ലാസകളില്‍ എല്ലാ ലെയിനും ഫാസ്ടാഗ് ലെയിനായി മാറും.
ഡിജിറ്റല്‍ മാര്‍ഗങ്ങളിലൂടെ ഫീ അടയ്ക്കാനുള്ള അവസരം ഉപയോഗിക്കുന്നവര്‍ക്ക് സമയ ലാഭം, ഇന്ധന ലാഭം, തടസമില്ലാത്ത യാത്ര എന്നിവയാണ് കേന്ദ്രസര്‍കാര്‍ മാസങ്ങളായി ഉറപ്പുപറയുന്ന നേട്ടങ്ങള്‍. എന്നാല്‍ ഇപ്പോഴും അധികം പേരും ക്യാഷ് ലെയിനുകളില്‍ ക്യൂ നില്‍ക്കുന്ന പതിവാണ്.
നാലോ അതിലധികമോ ചക്രങ്ങളുള്ള വാഹനങ്ങള്‍ നിര്‍ബന്ധമായും ടോള്‍ അടയ്ക്കേണ്ടവയാണ്. ചരക്കുവാഹനങ്ങള്‍ക്കും നിബന്ധന ബാധകമാണ്. ഫാസ്ടാഗ് വാലറ്റില്‍ മിനിമം തുക സൂക്ഷിക്കണമെന്ന നിബന്ധന ദേശീയപാത അതോറിറ്റി ഒഴിവാക്കിയിട്ടുണ്ട്. ഇതോടെ ഫാസ്ടാഗില്‍ നെഗറ്റീവ് ബാലന്‍സ് അല്ലാത്ത ആര്‍ക്കും ടോള്‍ പ്ലാസ കടന്നുപോകാനാവും.
2008 ലെ ദേശീയപാതാ ഫീ ചട്ടം പ്രകാരം ഫാസ്ടാഗ് ഇല്ലാതെ വരുന്ന വാഹനങ്ങളില്‍ നിന്നും പ്രവര്‍ത്തനക്ഷമമല്ലാത്ത ഫാസ്ടാഗുമായി വരുന്ന വാഹനങ്ങളില്‍ നിന്നും ഇരട്ടി തുക ഈടാക്കും.
Powered by Info News For You

Comments
Post a Comment