ന്യൂമീഡിയ & ഡിജിറ്റല്‍ ജേര്‍ണലിസം ഡിപ്ലോമ കോഴ്‌സ് സായാഹ്ന ബാചിന് അപേക്ഷ ക്ഷണിച്ചു; അവസാന തീയതി ഫെബ്രുവരി 15
കൊച്ചി: (https://ift.tt/2OjFBca) തിയറിയും പ്രാക്ടിക്കലും ഉള്‍പ്പെടെ ആറ് മാസത്തെ കാലാവധിയില്‍ കേരള മീഡിയ അകാദമി ഇന്‍സ്റ്റിറ്റിയൂട് ഓഫ് കമ്യൂണികേഷന്‍, ന്യൂമീഡിയ & ഡിജിറ്റല്‍ ജേര്‍ണലിസം ഡിപ്ലോമ കോഴ്‌സ് (ഈവനിംഗ് ബാച്ച്) ആരംഭിക്കുന്നു.
സകാര്‍ ഉദ്യോഗസ്ഥര്‍ക്കും പ്രൊഫഷണലുകള്‍ക്കും പ്രയോജനപ്രദമാകും വിധം വൈകിട്ട് 6 മുതല്‍ 8 വരെയാണ് സമയം. ഡിഗ്രിയാണ് വിദ്യാഭ്യാസയോഗ്യത. ഇന്റര്‍വ്യൂവിന്റെ അടിസ്ഥാനത്തിലായിരിക്കും പ്രവേശനം. പ്രായപരിധി ഇല്ല.
മോജോ, വെബ് ജേര്‍ണലിസം, ഓണ്‍ലൈന്‍ റൈറ്റിംഗ് ടെക്‌നിക്‌സ്, ഫോടോ ജേര്‍ണലിസം, വീഡിയോ പ്രാക്ടീസ് തുടങ്ങിയവയില്‍ പ്രായോഗിക പരിശീലനം നല്‍കും. അനുദിനം മാറുന്ന നവീനസാങ്കേതികവിദ്യകള്‍ സ്വായത്തമാക്കുന്നതിലൂടെ ഓണ്‍ലൈന്‍ മാധ്യമമേഖലയുടെ അനന്തസാധ്യതകള്‍ ഉപയോഗപ്പെടുത്താന്‍ കോഴ്‌സ് ഉപകരിക്കും.
കൊച്ചി, തിരുവനന്തപുരം കേന്ദ്രങ്ങളില്‍ 25 പേര്‍ക്ക് വീതമാണ് പ്രവേശനം. കൊച്ചി, തിരുവനന്തപുരം സെന്ററുകളില്‍ നടത്തുന്ന സര്‍കാര്‍ അംഗീകാരമുള്ള കോഴ്‌സിന് 35,000 രൂപയാണ് ഫീസ്.
അപേക്ഷ ഫോറം അകാദമി വെബ്‌സൈറ്റില്‍ (https://ift.tt/2L2ytd8) നിന്നു ഡൗണ്‍ലോഡ് ചെയ്ത് സെക്രടറി, കേരള മീഡിയ അകാദമി, കാക്കനാട് കൊച്ചി 30 എന്ന വിലാസത്തിലോ kmanewmedia@gmail.com എന്ന മെയില്‍ ഐഡിയിലോ അയക്കണം. സെര്‍ടിഫികറ്റുകളുടെ പകര്‍പ്പും വയ്ക്കണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി 2021 ഫെബ്രുവരി 15. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍:0484-2422275, 2422068, 0471-2726275.
Powered by Info News For You

Comments
Post a Comment