കേന്ദ്രസര്‍കാരിന്റെ തലപ്പാടി-ചെങ്കള ഭാരത് മാല കരാര്‍ ഊരാളുങ്കല്‍ സൊസൈറ്റിക്ക്; വികസിപ്പിക്കുന്നത് 15 വര്‍ഷത്തെ പരിപാലനം കൂടി ഉള്‍പെടുന്ന ഹൈബ്രിഡ് ആനുവിറ്റി മാതൃകയില്‍
മുംബൈ: (www.kvartha.com 25.02.2021) ദേശീയപാത 66 (പഴയ എന്‍ എച്ഛ് 17) -ല്‍ തലപ്പാടി മുതല്‍ ചെങ്കളവരെയുള്ള 39 കിലോമീറ്റര്‍ റോഡ് ആറുവരിപ്പാതയായി വികസിപ്പിക്കുന്നതിനുള്ള കരാര്‍ ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്റ്റ് കോപറേറ്റീവ് സൊസൈറ്റിക്ക്. ഭാരത് മാല പദ്ധതിയില്‍ പെടുന്ന ഈ റോഡ് പതിനഞ്ചുവര്‍ഷത്തെ പരിപാലനം കൂടി ഉള്‍പെടുന്ന ഹൈബ്രിഡ് ആനുവിറ്റി മാതൃകയിലാണു വികസിപ്പിക്കുന്നത്.
സംസ്ഥാനാതിര്‍ത്തിയില്‍ നിന്നുള്ള ഈ ആദ്യ റീച്ചിന്റെ കരാര്‍ 1704.125 കോടി രൂപയ്ക്കാണു സൊസൈറ്റിക്കു ലഭിച്ചത്. ഏറ്റവും കുറഞ്ഞ രണ്ടാമത്തെ ടെന്‍ഡറിനെക്കാള്‍ 132 കോടി രൂപ കുറവാണിത്. അദാനി ഗ്രൂപ് 1836.49 കോടി രൂപയും മേഘ ഗ്രൂപ് 1965.99 കോടി രൂപയും കെ എന്‍ ആര്‍ ഗ്രൂപ് 2199.00 കോടി രൂപയുമാണു ക്വോട്ട് ചെയ്തത്.
ദേശീയപാതാ അതോറിറ്റിയുടെ കരാറില്‍ ആദ്യമായാണ് ഊരാളുങ്കല്‍ സൊസൈറ്റി തനിച്ചു പങ്കെടുക്കുന്നതും കരാര്‍ നേടുന്നതും. കേന്ദ്രസര്‍കാരിന്റെ കരാറുകള്‍ ലഭിക്കുന്ന നിലയിലേക്കുള്ള ഊരാളുങ്കല്‍ സൊസൈറ്റിയുടെ വളര്‍ച്ച ഗുണമേന്മയ്ക്കും മികച്ച സേവനത്തിനുമുള്ള അംഗീകാരമാണെന്ന് സൊസൈറ്റി ചെയര്‍മാന്‍ രമേശന്‍ പാലേരി പറഞ്ഞു.
കേരളത്തില്‍ നിന്നുള്ള ഒരു കരാര്‍ സ്ഥാപനത്തിനു കിട്ടുന്ന ഏറ്റവും വലിയ പ്രവൃത്തിയാണിത്. ഭാരത് മാല, സുവര്‍ണ ചതുഷ്‌ക്കോണ സൂപര്‍ ഹൈവേ തുടങ്ങിയ പദ്ധതികള്‍ ഉള്‍പെടുന്ന നാഷണല്‍ ഹൈവേ ഡെവലപ്മെന്റ് പ്രോഗ്രാമിന്റെ ഇത്തരം പ്രവൃത്തികളുടെ ടെന്‍ഡറില്‍ ഒറ്റയ്ക്കു പങ്കെടുക്കാന്‍ യോഗ്യതയുള്ള കേരളത്തിലെ ഒരേയൊരു കരാര്‍ സ്ഥാപനം ഊരാളുങ്കല്‍ സൊസൈറ്റിയാണ്. ഇത്തരം പ്രവൃത്തികള്‍ ഏറ്റെടുത്തു നടത്താന്‍ കഴിയുന്ന രാജ്യത്തെ ഏക സഹകരണസംഘവും ഊരാളുങ്കലാണ്.
രണ്ടുവര്‍ഷമാണു നിര്‍മാണകാലാവധി. എസ്റ്റിമേറ്റുതുക 1268.53 രൂപയാണ്. കരാറിന്റെ 40 ശതമാനം തുകയേ നിര്‍മാണസമയത്തു ലഭിക്കൂ. ബാക്കി 15 വര്‍ഷംകൊണ്ടു 30 ഗഡുക്കളായാണു നല്കുക. നിര്‍മാണത്തിന്റെ 60 ശതമാനം തുക കരാറുകാരായ സൊസൈറ്റി കണ്ടെത്തണം. ഇതിന്റെ പലിശയും സൊസൈറ്റി വഹിക്കണം.
കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെ ആറുവരി ആക്കുന്ന പദ്ധതിയില്‍ തലപ്പാടി മുതല്‍ കൊടുങ്ങല്ലൂര്‍ വരെയുള്ള 11 റീച്ചുകളുടെയും ആലപ്പുഴ ജില്ലയിലെ പറവൂര്‍ മുതല്‍ കടമ്പാട്ടുകോണം വരെയുള്ള മൂന്നു റീച്ചിലെയും ടെന്‍ഡര്‍ നടപടികള്‍ നടന്നുവരുന്നതില്‍ വടക്കുനിന്നു കാപ്പിരിക്കാട് വരെയുള്ള ടെന്‍ഡര്‍ നടപടി പൂര്‍ത്തിയായി. മറ്റുള്ളവയും വൈകാതെ പൂര്‍ത്തിയാകും.
Keywords: Centre’s Thalappadi - Chengala Bharat Mala Contract to Uralungal Society, Mumbai, News, Business, Technology, Road, National.
Powered by Info News For You
രാജ്യാന്തര ടെന്‍ഡറില്‍ പങ്കെടുത്ത അഹ് മദാബാദ് ആസ്ഥാനമായ അദാനി ഗ്രൂപ്, ഹൈദരാബദ് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന മേഘ, കെ എന്‍ ആര്‍ ഗ്രൂപുകള്‍ എന്നിവയുമായി മത്സരിച്ചാണ് ഊരാളുങ്കല്‍ സൊസൈറ്റി കരാര്‍ കരസ്ഥമാക്കിയത്.

സംസ്ഥാനാതിര്‍ത്തിയില്‍ നിന്നുള്ള ഈ ആദ്യ റീച്ചിന്റെ കരാര്‍ 1704.125 കോടി രൂപയ്ക്കാണു സൊസൈറ്റിക്കു ലഭിച്ചത്. ഏറ്റവും കുറഞ്ഞ രണ്ടാമത്തെ ടെന്‍ഡറിനെക്കാള്‍ 132 കോടി രൂപ കുറവാണിത്. അദാനി ഗ്രൂപ് 1836.49 കോടി രൂപയും മേഘ ഗ്രൂപ് 1965.99 കോടി രൂപയും കെ എന്‍ ആര്‍ ഗ്രൂപ് 2199.00 കോടി രൂപയുമാണു ക്വോട്ട് ചെയ്തത്.
ദേശീയപാതാ അതോറിറ്റിയുടെ കരാറില്‍ ആദ്യമായാണ് ഊരാളുങ്കല്‍ സൊസൈറ്റി തനിച്ചു പങ്കെടുക്കുന്നതും കരാര്‍ നേടുന്നതും. കേന്ദ്രസര്‍കാരിന്റെ കരാറുകള്‍ ലഭിക്കുന്ന നിലയിലേക്കുള്ള ഊരാളുങ്കല്‍ സൊസൈറ്റിയുടെ വളര്‍ച്ച ഗുണമേന്മയ്ക്കും മികച്ച സേവനത്തിനുമുള്ള അംഗീകാരമാണെന്ന് സൊസൈറ്റി ചെയര്‍മാന്‍ രമേശന്‍ പാലേരി പറഞ്ഞു.
കേരളത്തില്‍ നിന്നുള്ള ഒരു കരാര്‍ സ്ഥാപനത്തിനു കിട്ടുന്ന ഏറ്റവും വലിയ പ്രവൃത്തിയാണിത്. ഭാരത് മാല, സുവര്‍ണ ചതുഷ്‌ക്കോണ സൂപര്‍ ഹൈവേ തുടങ്ങിയ പദ്ധതികള്‍ ഉള്‍പെടുന്ന നാഷണല്‍ ഹൈവേ ഡെവലപ്മെന്റ് പ്രോഗ്രാമിന്റെ ഇത്തരം പ്രവൃത്തികളുടെ ടെന്‍ഡറില്‍ ഒറ്റയ്ക്കു പങ്കെടുക്കാന്‍ യോഗ്യതയുള്ള കേരളത്തിലെ ഒരേയൊരു കരാര്‍ സ്ഥാപനം ഊരാളുങ്കല്‍ സൊസൈറ്റിയാണ്. ഇത്തരം പ്രവൃത്തികള്‍ ഏറ്റെടുത്തു നടത്താന്‍ കഴിയുന്ന രാജ്യത്തെ ഏക സഹകരണസംഘവും ഊരാളുങ്കലാണ്.
രണ്ടുവര്‍ഷമാണു നിര്‍മാണകാലാവധി. എസ്റ്റിമേറ്റുതുക 1268.53 രൂപയാണ്. കരാറിന്റെ 40 ശതമാനം തുകയേ നിര്‍മാണസമയത്തു ലഭിക്കൂ. ബാക്കി 15 വര്‍ഷംകൊണ്ടു 30 ഗഡുക്കളായാണു നല്കുക. നിര്‍മാണത്തിന്റെ 60 ശതമാനം തുക കരാറുകാരായ സൊസൈറ്റി കണ്ടെത്തണം. ഇതിന്റെ പലിശയും സൊസൈറ്റി വഹിക്കണം.
കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെ ആറുവരി ആക്കുന്ന പദ്ധതിയില്‍ തലപ്പാടി മുതല്‍ കൊടുങ്ങല്ലൂര്‍ വരെയുള്ള 11 റീച്ചുകളുടെയും ആലപ്പുഴ ജില്ലയിലെ പറവൂര്‍ മുതല്‍ കടമ്പാട്ടുകോണം വരെയുള്ള മൂന്നു റീച്ചിലെയും ടെന്‍ഡര്‍ നടപടികള്‍ നടന്നുവരുന്നതില്‍ വടക്കുനിന്നു കാപ്പിരിക്കാട് വരെയുള്ള ടെന്‍ഡര്‍ നടപടി പൂര്‍ത്തിയായി. മറ്റുള്ളവയും വൈകാതെ പൂര്‍ത്തിയാകും.
Keywords: Centre’s Thalappadi - Chengala Bharat Mala Contract to Uralungal Society, Mumbai, News, Business, Technology, Road, National.
Powered by Info News For You
Comments
Post a Comment