നീറ്റ് പി ജി പ്രവേശന പരീക്ഷയ്ക്ക് രജിസ്ട്രേഷന്‍ ആരംഭിച്ചു; അപേക്ഷ അയക്കേണ്ട അവസാന തീയതി മാര്‍ച് 15


ന്യൂഡെല്‍ഹി: (https://ift.tt/2ZJZVFX) നീറ്റ് പി ജി പ്രവേശന പരീക്ഷയ്ക്ക് രജിസ്ട്രേഷന്‍ ആരംഭിച്ചു. മാര്‍ച് 15 ആണ് പരീക്ഷയ്ക്കായി അപേക്ഷ സമര്‍പിക്കേണ്ട അവസാന തീയതി. ഏപ്രില്‍ 18നാണ് നീറ്റ് പി ജി 2021 പ്രവേശന പരീക്ഷ. കംപ്യൂടര്‍ അധിഷ്ഠിതമായിട്ടായിരിക്കും പരീക്ഷ നടത്തുക. ഫലം മെയ് 31 ന് പ്രസിദ്ധീകരിക്കും.

താല്‍പര്യമുള്ള വിദ്യാര്‍ത്ഥികള്‍ എന്‍.ബി.ഇയുടെ ഔദ്യോഗിക വെബ്സൈറ്റായ https://nbe.edu.in/ സന്ദര്‍ശിക്കുക. ബുധനാഴ്ച 3 മണിയോടെ ഇതിന്റെ ലിങ്ക് വെബ്സൈറ്റില്‍ ആക്ടിവേറ്റ് ആകും.  എം ഡി/ എം എസ്/ പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ കോഴ്സുകളിലേക്ക് പ്രവേശനം ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് നീറ്റ് പി ജി പരീക്ഷയെഴുതാം.

News, National, India, New Delhi, Education, Examination, Students, Registration for NEET PG Entrance Exam has started; The last date to send the application is March 15


മെഡികല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ നല്‍കുന്ന പ്രൊവിഷണല്‍ അല്ലെങ്കില്‍ പെര്‍മനന്റ് എം ബി ബി എസ് സെര്‍ടിഫികറ്റുള്ളവര്‍ക്ക് നീറ്റ് പി ജി പ്രവേശന പരീക്ഷയെഴുതാം. മെഡികല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ അല്ലെങ്കില്‍ സംസ്ഥാന മെഡികല്‍ കൗണ്‍സില്‍ നല്‍കുന്ന രജിസ്ട്രേഷന്‍ സെര്‍ടിഫികറ്റുമുണ്ടാകണം.

നീറ്റ് പി ജി 2021 എഴുതുന്നവര്‍ ഒരു വര്‍ഷത്തില്‍ കുറയാത്ത ഇന്റേണ്‍ഷിപ് പൂര്‍ത്തീകരിച്ചിരിക്കണം. ജൂണ്‍ 30നോ അതിന് മുമ്പോ ഇന്റേണ്‍ഷിപ് കഴിഞ്ഞവരാകണം അപേക്ഷകര്‍.

Keywords: News, National, India, New Delhi, Education, Examination, Students, Registration for NEET PG Entrance Exam has started; The last date to send the application is March 15

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?