രണ്ടു വര്‍ഷം മുമ്പ് 15 പവന്‍ സ്വര്‍ണം കവര്‍ന്ന വീട്ടില്‍ വീണ്ടും പൂട്ട് കുത്തിത്തുറന്ന് മോഷണശ്രമം
പെരിന്തല്‍മണ്ണ:(www.kvartha.com 21.02.2021) രണ്ടു വര്‍ഷം മുമ്പ് 15 പവന്‍ സ്വര്‍ണം കവര്‍ന്ന വീട്ടില്‍ വീണ്ടും പൂട്ട് കുത്തിത്തുറന്ന് മോഷണശ്രമം. കുന്നപ്പള്ളി അടിവാരത്തുള്ള കല്ലിങ്ങല്‍ ഷിഹാബിന്റെ വീട്ടില്‍ വ്യാഴാഴ്ച രാത്രിയാണ് സംഭവം. വെള്ളിയാഴ്ച വീട്ടുകാരെത്തിയപ്പോഴാണ് മോഷണവിവരമറിയുന്നത്. വീടിന്റെ അടുക്കള ഭാഗത്തുള്ള ഗ്രില്ലിന്റെ പൂട്ടുപൊളിച്ചാണ് മോഷ്ടാക്കള്‍ അകത്ത് കയറിയത്.
വിലപിടിച്ച സാധനങ്ങള്‍ ഒന്നും നഷ്ടപ്പെട്ടില്ലെങ്കിലും വീടിന്റെ അകത്തുള്ള അലമാരകള്‍ എല്ലാം കുത്തി തുറക്കുകയും സാധനങ്ങളെല്ലാം വാരി വലിച്ച് ഇടുകയും ചെയ്തിട്ടുണ്ട്. മോഷണ ശ്രമം നടക്കുമ്പോള്‍ വീട്ടുകാര്‍ വീട്ടിലുണ്ടായിരുന്നില്ല. പൊലീസെത്തി വീടും പരിസരവും പരിശോധിച്ച് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. രണ്ടുവര്‍ഷം മുമ്പാണ് ഇതേ വീട്ടില്‍ മോഷ്ടാക്കള്‍ വീട് കുത്തിത്തുറന്ന് അകത്ത്കടന്നത്. 15 പവന്‍ സ്വര്‍ണവും പണവും കവര്‍ന്നിരുന്നു. അന്നും വീട്ടില്‍ ആളില്ലാത്ത സമയത്താണ് മോഷണം നടന്നത്.
Keywords: News, Kerala, Robbery, House, Police, Gold, Another robbery attempt at the house where 15 sovereigns of gold were stolen two years ago
Powered by Info News For You

Comments
Post a Comment