അനെര്‍ടില്‍ ഇലക്ട്രീഷ്യന്‍മാര്‍ക്ക് നൈപുണ്യ പരിശീലന പരിപാടിയിലേക്ക് അപേക്ഷ ക്ഷണിച്ചു; 15 വരെ അപേക്ഷിക്കാം

തിരുവനന്തപുരം: (www.kvartha.com 12.02.2021) അനെര്‍ട് ഇലക്ട്രീഷ്യന്‍മാര്‍ക്കായി സംഘടിപ്പിക്കുന്ന രണ്ട് ദിവസത്തെ സൗരോര്‍ജ്ജ നൈപുണ്യ പരിശീലന പരിപാടിയിലേക്ക് അപേക്ഷ ക്ഷണിച്ചു. പത്താംക്ലാസും ഇലക്ട്രിക്കല്‍ വയര്‍മാന്‍ ലൈസന്‍സ്/ വയര്‍മാന്‍ അപ്രന്റീസ്/ ഇലക്ട്രീഷ്യന്‍ ഐടിഐ യോഗ്യതയുള്ളവര്‍ക്ക് 15 വരെ അപേക്ഷിക്കാം. 30 പേര്‍ വീതമുള്ള രണ്ട് ബാച്ചുകളായാണ് പരിശീലനം. 

രജിസ്റ്റര്‍ ചെയ്യുന്നതിന്റെ മുന്‍ഗണന ക്രമത്തിലാണ് പ്രവേശനം ലഭിക്കുക. പ്രായപരിധി 18-60 വയസ്.  www.anert.in ല്‍ ഓണ്‍ലൈനായും തിരുവനന്തപുരത്തുള്ള അനെര്‍ട്ട് ഹെഡ് ഓഫീസ് ഹെല്‍പ്ഡെസ്‌കില്‍ ലഭിക്കുന്ന അപേക്ഷാ ഫോം പൂരിപ്പിച്ചും അപേക്ഷകള്‍ നല്‍കാം. പരിശീലന തിയതി പിന്നീട് അറിയിക്കും. കോഴ്സ് തൃപ്തികരമായി പൂര്‍ത്തിയാക്കിയ ശേഷം അനെര്‍ട് പങ്കാളിത്ത സര്‍ട്ടിഫിക്കറ്റ് നല്‍കും. വിശദവിവരങ്ങള്‍ക്ക്: 18004251803. ഇ-മെയില്‍:spm@anert.in, crm@anert.in

Thiruvananthapuram, News, Kerala, Application, Job, Applications are invited for a skill training program organized by ANERT for electricians

Keywords: Thiruvananthapuram, News, Kerala, Application, Job, Applications are invited for a skill training program organized by ANERT for electricians


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?