ആന്ധ്ര പ്രദേശില്‍ ട്രകും വാനും കൂട്ടിയിടിച്ച് അപകടം; 14 മരണം

അമരാവതി: (www.kasargodvartha.com 14.02.2021) ആന്ധ്ര പ്രദേശില്‍ ട്രകും വാനും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ 14 പേര്‍ മരിച്ചു. എട്ട് സ്ത്രീകളും ഒരു കുഞ്ഞും ഉള്‍പ്പടെ 14 പേരാണ് മരിച്ചത്. ഞായറാഴ്ച പുലര്‍ച്ചെ 3.30 മണിയോടെ കുര്‍നോള്‍ ജില്ലയിലെ മദപുരം ഗ്രാമത്തിനടുത്താണ് സംഭവം. നാല് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. 

പരിക്കേറ്റവരെ ഉടന്‍ തന്നെ ഗവണ്‍മെന്റ് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി പൊലീസ് അറിയിച്ചു. ചിറ്റൂരിലെ മടനപ്പള്ളിയില്‍ നിന്നും രാജസ്ഥാനിലെ അജ്മീറിലേയ്ക്ക് പോകുന്ന തീര്‍ത്ഥാടകരാണ് വാനിലുണ്ടായിരുന്നത്. തീര്‍ത്ഥാടകര്‍ സഞ്ചരിച്ചിരുന്ന വാന്‍ റോഡിന്റെ മറുവശത്തുണ്ടായിരുന്ന ട്രകില്‍ച്ചെന്ന് ഇടിക്കുകയായിരുന്നു. 

News, National, Top-Headlines, Accident, Death, Injured, Police, hospital, 14 killed in van-truck collision at highway in Andhra Pradesh

Keywords: News, National, Top-Headlines, Accident, Death, Injured, Police, hospital, 14 killed in van-truck collision at highway in Andhra Pradesh



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?