മഞ്ഞുമലയിടിച്ചിൽ; മരിച്ചവരുടെ എണ്ണം 14 ആയി

ഡെറാഡൂണ്‍: (www.kvartha.com 08.02.2021) ഉത്തരാഖണ്ഡിലെ ചമോലി ജില്ലയില്‍ മഞ്ഞുമലയിടിച്ചിലിൽ മരിച്ചവരുടെ എണ്ണം 14 ആയി. 170 പേരെ കാണാനില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി.

ദേശീയ ദുരന്തനിവാരണ സംഘവും സൈന്യവുമാണ് രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം നല്‍കിയത്.

ചമോലി ജില്ലയിലെ ജോഷിമഠിലെ തപോവന്‍ റെനി പ്രദേശത്ത് ഞായറാഴ്ച  രാവിലെയായിരുന്നു മണ്ണിടിച്ചിൽ ഉണ്ടായത്. നന്ദാദേവി മഞ്ഞുമല ഇടിഞ്ഞതിനെ തുടര്‍ന്ന് ഇവിടത്തെ ഋഷിഗംഗ ജലവൈദ്യുത നിലയത്തിലെ ഡാം തകര്‍ന്നു. ഇതോടെ വെള്ളം കുത്തിയൊഴുകി അളകനന്ദ, ധൗലിഗംഗ നദികള്‍ കരകവിഞ്ഞൊഴുകുകയായിരുന്നു.

News, India, Snow Fall, Death, River, Flood, Uttarakhand, Chamoli, Alaknanda river,

ഋഷിഗംഗ വൈദ്യുത നിലയത്തിലെ നിര്‍മാണ പ്രവൃത്തി നടക്കുന്ന പ്രദേശത്തുണ്ടായിരുന്ന തൊഴിലാളികളടക്കമുള്ളവരെയാണ് കാണാതായത്. ഋഷിഗംഗയിലെ നിര്‍മാണ സ്ഥലത്തെ തുരങ്കത്തില്‍ അന്‍പതോളം തൊഴിലാളികള്‍ കുടുങ്ങിയതിൽ ചിലരെ രക്ഷപ്പെടുത്തിയിട്ടുണ്ട്.

കേന്ദ്ര, സംസ്ഥാന സര്‍കാരുകള്‍ അടിയന്തരമായി ഇടപെട്ടാണ് രക്ഷാപ്രവര്‍ത്തനം വേഗത്തിലാക്കിയത്. വിവിധ നദീ തീരങ്ങളില്‍നിന്ന് ആളുകളെ ഉടന്‍തന്നെ മാറ്റി.

Keywords: News, India, Snow Fall, Death, River, Flood, Uttarakhand, Chamoli, Alaknanda river, Snowfall; Death toll rises to 14.
< !- START disable copy paste --


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?