യുഎസില്‍ 133 വാഹനങ്ങള്‍ കൂട്ടിയിടിച്ച് തകര്‍ന്നു; 6 മരണം, നിരവധി പേര്‍ക്ക് പരിക്ക്

വാഷിംങ്ടണ്‍: (www.kvartha.com 12.02.2021) യുഎസില്‍ നൂറിലധികം വാഹനങ്ങള്‍ കൂട്ടിയിടിച്ച് ആറുമരണം. അപകടത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു. ടെക്‌സസ് -പടിഞ്ഞാറന്‍ വിര്‍ജീനിയ പാതയിലാണ് അപകടം. ദിവസങ്ങളായി തുടരുന്ന കനത്ത മഞ്ഞുവീഴ്ചയില്‍ കാഴ്ച മറഞ്ഞതാണ് അപകടകാരണം. 133 വാഹനങ്ങളാണ് കൂട്ടിയിടിച്ച് തകര്‍ന്നത്. കാറുകളും ട്രക്കുകളുമാണ് തകര്‍ന്നവയില്‍ അധികവും. 

നിരവധി പേര്‍ വാഹനങ്ങളില്‍ കുടുങ്ങി കിടക്കുന്നുണ്ടെന്നാണ് വിവരം. 65 പേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്. മൂന്നുപേര്‍ അത്യാസന്ന നിലയിലാണ്. ജോലിക്ക് പുറപ്പെട്ടവരാണ് അപകടത്തില്‍പ്പെട്ടവരില്‍ അധികവും. ഹൈഡ്രോളിക് റെസ്‌ക്യൂ ഉപകരണങ്ങളുടെ സഹായത്തോടെയാണ് രക്ഷാപ്രവര്‍ത്തനം. കനത്ത മഞ്ഞുവീഴ്ച തുടരുന്നതിനാല്‍ സ്ഥലത്ത് ഗതാഗത തടസം രൂക്ഷമായിരുന്നു.

Washington, News, World, Death, Injured, Accident, Vehicles, 6 People died in Texas crash, more injured

Keywords: Washington, News, World, Death, Injured, Accident, Vehicles, 6 People died in Texas crash, more injured


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?