തുടർച്ചയായ 13 ദിവസത്തെ വർധനയ്ക്ക് ശേഷം ഞായറാഴ്ച ഇന്ധനവിലയിൽ മാറ്റമില്ല

തിരുവനന്തപുരം/ കൊച്ചി: (www.kvartha.com 21.02.2021) തുടർച്ചയായ പതിമൂന്ന് ദിവസത്തെ വർധനയ്‌ക്ക് ശേഷം‌ ഞായറാഴ്ച ഇന്ധന വിലയിൽ മാറ്റമില്ല. തൊണ്ണൂറ് രൂപ എൺപത്തിയഞ്ച് പൈസയാണ് കൊച്ചിയിലെ ഞായറാഴ്ചത്തെ പെട്രോൾ വില. ഡീസൽ വില എൺപത്തിയഞ്ച് രൂപ നാല്പത്തിയൊമ്പത് പൈസയാണ്. പതിമൂന്ന് ദിവസത്തിനിടെ പെട്രോളിന് മൂന്നേകാൽ രൂപയും ഡീസലിന് മൂന്നര രൂപയും കൂടിയിരുന്നു. 

ഇന്ധന വില വർധനയിൽ പ്രതിഷേധിച്ച് ഞായറാഴ്ച സിപിഎം അടുപ്പുകൂട്ടി സമരം നടത്തും. ഇന്ധന വില വർധന തടയാൻ പെട്രോളിനെയും ഡീസലിനെയും ജിഎസ്ടി പരിധിയിൽ കൊണ്ടുവരുന്നതിൽ എതിർപ്പില്ലെന്ന് കേന്ദ്ര ധനകാര്യ മന്ത്രി നിർമല സീതാരാമൻ ശനിയാഴ്ച വ്യക്തമാക്കിയിരുന്നു.

News, Kerala, State, Thiruvananthapuram, Kochi, Petrol Price, Petrol, Diesel, Fuel prices, Sunday,

ഭീമമായ നികുതി നഷ്ടം ഉണ്ടാകുമെന്നതിനാൽ ഈ നിർദേശത്തോട് യോജിച്ചേക്കില്ല. വരും ദിവസങ്ങളിൽ ഇന്ധനവില ഉയരാനാണ് സാധ്യത. കുത്തിച്ചുയരുന്ന ഇന്ധന വില അവശ്യസാധനങ്ങളുടെ വിലയെയും ബാധിച്ചിട്ടുണ്ട്.

Keywords: News, Kerala, State, Thiruvananthapuram, Kochi, Petrol Price, Petrol, Diesel, Fuel prices, Sunday, Fuel prices remained unchanged on Sunday after a 13-day hike.


< !- START disable copy paste -->

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?