കരയിപ്പിച്ച് ഉള്ളിവില; കിലോയ്ക്ക് 125

തൃശൂര്‍: (www.kvartha.com 16.02.2021) കരയിപ്പിച്ച് ഉള്ളിവില. ഉള്ളിയുടെ മൊത്തവില കിലോയ്ക്ക് 125 രൂപ വരെ ഉയര്‍ന്നു. രണ്ടാഴ്ചയ്ക്കിടെയാണ് ഇത്രയും വര്‍ധന ഉണ്ടായിരിക്കുന്നത്. ഏതാനും ദിവസങ്ങള്‍ കൂടി വില ഉയര്‍ന്നു തന്നെ തുടരാനാണ് സാധ്യതയെന്നാണ് വ്യാപാരികള്‍ പറയുന്നു.

തമിഴ്നാട്ടില്‍ നിന്നാണ് കേരളത്തില്‍ പ്രധാനമായും ഉള്ളി എത്തുന്നത്. നടീല്‍ സമയത്തുണ്ടായ കനത്ത മഴമൂലം തമിഴ്നാട്ടില്‍ ഇത്തവണ കൃഷിയിറക്കുന്നത് വൈകി. അതനുസരിച്ച് വിളവെടുപ്പും വൈകുന്നതാണ് വിലവര്‍ധനയ്ക്ക് കാരണം.Onion Prices Up Again, Touches Rs 125 Per Kg Market, Thrissur, News, Business, Increased, Farmers, Budget, Kerala

ഇപ്പോള്‍ മൈസുരുവില്‍ നിന്നാണ് കേരളത്തിലേക്ക് ഉള്ളി എത്തുന്നത്. ഗ്രേഡിനനുസരിച്ച് 102 മുതല്‍ 125 രൂപ വരെയാണ് മൈസുരുവിലെ മൊത്തവില. ചില്ലറവില നല്ല ഇനത്തിന് 125-150 നിലവാരത്തിലാണ്. എന്നാല്‍, തമിഴ്നാട്ടില്‍ വിളവെടുപ്പ് തുടങ്ങുന്നതോടെ വില കുറയുമെന്നാണ് മൊത്തവ്യാപാരികള്‍ പറയുന്നത്. വിലവര്‍ധനയെത്തുടര്‍ന്ന് ഉള്ളിയുടെ വില്‍പനയിലും നല്ല ഇടിവുണ്ടായിട്ടുണ്ട്.

സവാളയുടെ വിലയും കൂടിയിട്ടുണ്ട്. 40-ല്‍ നിന്ന് 60 രൂപ വരെയാണ് വില ഉയര്‍ന്നത്. മഹാരാഷ്ട്രയില്‍ നിന്നാണ് കേരളത്തിലേക്ക് സവാള എത്തുന്നത്. പ്രതികൂല കാലാവസ്ഥമൂലം കൃഷിയിറക്കാന്‍
വൈകിയതിനാല്‍ സവാളയുടെ വരവ് കുറഞ്ഞതുമൂലം ഏഷ്യയിലെ ഏറ്റവും വലിയ സവാള വിപണിയായ നാസിക്കിലും വിലവര്‍ധന ഉണ്ടായിട്ടുണ്ട്.

മുന്‍പ് വിലകൂടിയപ്പോള്‍ ഉള്ളിക്ക് ഏര്‍പെടുത്തിയ കയറ്റുമതി നിയന്ത്രണം കര്‍ഷകരുടെ ആവശ്യത്തെ തുടര്‍ന്ന് കേന്ദ്രസര്‍ക്കാര്‍ കഴിഞ്ഞ ബജറ്റില്‍ എടുത്തുകളഞ്ഞിരുന്നു. ഇതും വിലവര്‍ധനക്കിടയാക്കി.

Keywords: Onion Prices Up Again, Touches Rs 125 Per Kg Market, Thrissur, News, Business, Increased, Farmers, Budget, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?