പൊലീസ് നിരത്തിയ ആണിപ്പലകകള്‍ക്കു മുന്നില്‍ പൂക്കള്‍ വച്ച്, കൃഷി ആരംഭിക്കാന്‍ ദേശീയപാതയില്‍ മണ്ണിറക്കി കര്‍ഷകര്‍; ഉച്ചയ്ക്ക് 12 മുതല്‍ 3 വരെ റോഡ് തടയല്‍, കേരളത്തില്‍ എല്ലാ ഗ്രാമങ്ങളിലും കര്‍ഷക സംഘടനകളുടെ സംയുക്ത മുന്നണി പ്രകടനം

ന്യൂഡെല്‍ഹി: (https://ift.tt/2MIj6Nr) കൃഷി നിയമങ്ങള്‍ക്കെതിരായ പ്രക്ഷോഭത്തിന്റെ ഭാഗമായി ഡെല്‍ഹി, യുപി, ഉത്തരാഖണ്ഡ് ഒഴികെയുള്ള സംസ്ഥാനങ്ങളില്‍ ഉച്ചയ്ക്ക് 12 മുതല്‍ 3 വരെ ദേശീയ, സംസ്ഥാന പാതകള്‍ തടയാന്‍ കര്‍ഷക സംഘടനകളുടെ ആഹ്വാനം. കേരളത്തില്‍ എല്ലാ ഗ്രാമങ്ങളിലും കര്‍ഷക സംഘടനകളുടെ സംയുക്ത മുന്നണി പ്രകടനം നടത്തും. സമരത്തിനു കോണ്‍ഗ്രസ് പൂര്‍ണ പിന്തുണ നല്‍കുമെന്നും പ്രവര്‍ത്തകര്‍ റോഡുകളില്‍ അണിനിരക്കുമെന്നും പാര്‍ടി ദേശീയ ജനറല്‍ സെക്രടറി കെസി വേണുഗോപാല്‍ അറിയിച്ചു.

പ്രക്ഷോഭം ശക്തമായി തുടരാന്‍ യുപിയിലെ ഓരോ ഗ്രാമത്തില്‍ നിന്നും 15 പേര്‍ വീതം ഗാസിപ്പുരില്‍ തമ്പടിക്കണമെന്നു ഭാരതീയ കിസാന്‍ യൂണിയന്‍ നേതാവ് രാകേഷ് ടികായത് നിര്‍ദേശിച്ചു. ഒരു ഗ്രാമത്തില്‍ നിന്ന് 15 പേരും ഒരു ട്രാക്ടറും ഗാസിപ്പുരില്‍ 10 ദിവസം നിലയുറപ്പിക്കണം. ഇവര്‍ മടങ്ങുമ്പോള്‍ ഇതേ മാതൃകയില്‍ അടുത്ത സംഘമെത്തണം. 

പ്രക്ഷോഭകരുടെ എണ്ണം കുറഞ്ഞാല്‍, സമരവേദി ഒഴിപ്പിക്കാന്‍ പൊലീസ് മുന്നിട്ടിറങ്ങുമെന്നും അതിന് അനുവദിക്കരുതെന്നും ടികായത് പറഞ്ഞു. കര്‍ഷകര്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് എന്‍ഡിഎ സഖ്യം വിട്ട രാഷ്ട്രീയ ലോക്താന്ത്രിക് പാര്‍ടിയുടെ നേതാവ് ഹനുമാന്‍ ബേനിവാളിന്റെ നേതൃത്വത്തില്‍ രാജസ്ഥാനിലെ ജയ്പുരില്‍ വെള്ളിയാഴ്ച ട്രാക്ടര്‍ റാലി നടത്തി. രാജസ്ഥാനിലെ ദൗസയില്‍ കോണ്‍ഗ്രസ് നേതാവ് സച്ചിന്‍ പൈലറ്റിന്റെ നേതൃത്വത്തില്‍ കര്‍ഷകര്‍ക്കായി മഹാപഞ്ചായത്ത് സമ്മേളനം സംഘടിപ്പിച്ചു.

News, National, India, New Delhi, Farmer, Protest, Top-Headlines, Police, Trending, Farmers' organisations to hold nationwide 'road blockade' today to protest against three new farm laws


പ്രക്ഷോഭം മൂലം പൊലീസ് ഗതാഗതം നിരോധിച്ച ഡെല്‍ഹി മീററ്റ് ദേശീയപാതയില്‍ മണ്ണിറക്കി കൃഷി ആരംഭിക്കാന്‍ കര്‍ഷകര്‍. വെള്ളിയാഴ്ച 2 ടിപര്‍ ലോറികളില്‍ എത്തിച്ച മണ്ണില്‍ തൊട്ടുവന്ദിച്ച രാകേഷ് ടികായതും സംഘവും അതു റോഡില്‍ നിരത്തി. ശനിയാഴ്ച മുതല്‍ കൃഷി ആരംഭിക്കുമെന്നു കര്‍ഷകര്‍ അറിയിച്ചു. ഗാസിപ്പുരില്‍ പൊലീസ് നിരത്തിയ ആണിപ്പലകകള്‍ക്കു മുന്നില്‍ കര്‍ഷകര്‍ പൂക്കള്‍ വച്ചു.

അതേസമയം റോഡ് തടയലിന്റെ പശ്ചാത്തലത്തില്‍ ഡെല്‍ഹിയുടെ അതിര്‍ത്തി മേഖലകളിലെ പ്രക്ഷോഭ കേന്ദ്രങ്ങളില്‍ പൊലീസ് സന്നാഹം ശക്തമാക്കി. സിംഘു, തിക്രി, ഗാസിപ്പുര്‍ എന്നിവിടങ്ങളില്‍ നിന്ന് ഡെല്‍ഹിയിലേക്കുള്ള എല്ലാ വഴികളും അടച്ചു. പ്രക്ഷോഭ കേന്ദ്രങ്ങളില്‍ ഇന്റര്‍നെറ്റിന് കര്‍ശന നിയന്ത്രണമേര്‍പ്പെടുത്തി. പ്രക്ഷോഭകരില്‍ ഒരാളെ പോലും ഡെല്‍ഹിയിലേക്കു കടക്കാന്‍ അനുവദിക്കില്ലെന്നു പൊലീസ് അറിയിച്ചു. ബാരികേഡുകള്‍, മുള്ളുവേലികള്‍, ആണിപ്പലകകള്‍, കോണ്‍ക്രീറ്റ് കട്ടകള്‍ എന്നിവ നിരത്തി പ്രതിരോധക്കോട്ടകള്‍ പൊലീസ് ശക്തമാക്കി. അര്‍ധസേനാ വിഭാഗങ്ങളെയും രംഗത്തിറക്കി.

ഇതിനിടെ കര്‍ഷകസമരത്തില്‍ സര്‍കാരും സമരക്കാരും പരമാവധി സംയമനം പാലിക്കണമെന്നു യുഎന്‍ മനുഷ്യാവകാശ സമിതി ആഹ്വാനം ചെയ്തു. സമാധാനപരമായി സംഘടിക്കാനും ആശയപ്രകാശനം നടത്താനുമുള്ള അവകാശം ഓണ്‍ലൈനില്‍ ഉള്‍പ്പെടെ സംരക്ഷിക്കപ്പെടേണ്ടതുണ്ടെന്നു യുഎന്‍ ഹൈക്കമ്മിഷണര്‍ ഫോര്‍ ഹ്യുമന്‍ റൈറ്റ്‌സ് (ഒഎച്ച്‌സിഎച്ച്ആര്‍) ട്വീറ്റ് ചെയ്തു. കര്‍ഷക സമരത്തില്‍ മനുഷ്യാവകാശം ഉറപ്പാക്കി എത്രയും വേഗം പരിഹാരം കാണണമെന്ന് ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ സംഘടന അറിയിച്ചു.

Keywords: News, National, India, New Delhi, Farmer, Protest, Top-Headlines, Police, Trending, Farmers' organisations to hold nationwide 'road blockade' today to protest against three new farm laws

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?