മംഗളൂരുവില്‍ ജൂനിയര്‍ വിദ്യാര്‍ഥികളെ റാഗിംങ് ചെയ്ത 11 കേരളക്കാരായ വിദ്യാര്‍ഥികള്‍ അറസ്റ്റില്‍

മംഗളൂരു: (www.kvartha.com 12.02.2021) മംഗളൂരുവില്‍ ജൂനിയര്‍ വിദ്യാര്‍ഥികളെ റാഗിംങ് ചെയ്ത 11 മലയാളി വിദ്യാര്‍ഥികള്‍ അറസ്റ്റില്‍. മംഗളൂരുവിലെ ഉള്ളാള്‍ കനച്ചൂര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിലെ അഞ്ച് മലയാളി വിദ്യാര്‍ഥികളാണ് റാഗിംങിന് ഇരയായത്. കോഴിക്കോട്, കോട്ടയം, കാസര്‍കോട്, പത്തനംതിട്ട സ്വദേശികളായ ഫിസിയോതെറാപ്പി, നഴ്‌സിംഗ് വിദ്യാര്‍ഥികളായ 11 പേരെയാണ് അറസ്റ്റ് ചെയ്തത്. വ്യാഴാഴ്ചയാണ് ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.

താടിയും മീശയും വടിപ്പിക്കുകയും, തീപ്പെട്ടിക്കൊള്ളിക്കൊണ്ട് മുറി അളപ്പിക്കുകയും എണ്ണിപ്പിക്കുകയും ചെയ്താണ് ഇവര്‍ റാഗ് ചെയ്തത്. വിദ്യാര്‍ത്ഥികള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കോളജ് അധികൃതര്‍ പൊലീസിനെ സമീപിക്കുകയായിരുന്നു. ഗുരുതരമായ വകുപ്പുകളാണ് പ്രതികള്‍ എതിരെ പൊലീസ് ചുമത്തിയിരിക്കുന്നത്. കര്‍ണാടകയില്‍ റാഗിങിനെ എതിരെ പുതുതായി കൊണ്ടുവന്ന നിയമപ്രകാരമാണ് കേസ് എടുത്തിരിക്കുന്നത്. 

Mangalore, News, National, Arrest, Arrested, Raging, Students, Police, Case, 11 Malayalee students arrested for ragging junior students in Mangalore

Keywords: Mangalore, News, National, Arrest, Arrested, Raging, Students, Police, Case, 11 Malayalee students arrested for ragging junior students in Mangalore


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?