കോവിഡ് വ്യാപനം; 10 രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് പ്രവേശന വിലക്ക് ഏര്‍പ്പെടുത്താന്‍ തീരുമാനിച്ച് ഒമാന്‍
മസ്‌കത്ത്: (www.kasargodvartha.com 23.02.2021) പത്ത് രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് പ്രവേശന വിലക്ക് ഏര്‍പ്പെടുത്താന്‍ തീരുമാനിച്ച് ഒമാന്‍. കോവിഡ് വ്യാപനത്തെ തടയുന്നതിനായാണ് 15 ദിവസത്തേക്കാണ് പ്രവേശന വിലക്ക് ഏര്‍പ്പെടുത്താന്‍ സുപ്രീം കമ്മിറ്റി യോഗം തീരുമാനിച്ചത്. ലെബനോണ്‍, സുഡാന്‍, സൗത്ത് ആഫ്രിക, ബ്രസീല്‍, നൈജീരിയ, താന്‍സാനിയ, ഗിനിയ, ഘാന, സിയാറ ലിയോണ്‍, എതോപ്യ എന്നിവിടങ്ങളില്‍ നിന്നുള്ളവര്‍ക്കാണ് താല്‍ക്കാലിക പ്രവേശന വിലക്ക് ഏര്‍പ്പെടുത്താന്‍ സുപ്രീംകമ്മിറ്റി തീരുമാനം.
ഒമാനിലേക്കുള്ള യാത്രയ്ക്ക് 14 ദിവസം മുമ്പ് ഈ രാജ്യങ്ങളില്‍ സഞ്ചരിച്ച ട്രാന്‍സിറ്റ് യാത്രക്കാര്‍ അടക്കമുള്ളവര്‍ക്കും വിലക്ക് ബാധകമായിരിക്കും. ഫെബ്രുവരി 25 അര്‍ധരാത്രി മുതലായിരിക്കും വിലക്ക് പ്രാബല്യത്തില്‍ വരുക. ഒമാനി പൗരന്മാര്‍, നയതന്ത്ര പ്രതിനിധികള്‍, ഒമാനിലെ ആരോഗ്യ പ്രവര്‍ത്തകര്‍, കുടുംബാംഗങ്ങള്‍ എന്നിവര്‍ക്ക് വിലക്ക് ബാധകമായിരിക്കില്ല.
ആഭ്യന്തര മന്ത്രി സയ്യിദ് ഹമൂദ് ഫൈസല്‍ അല്‍ ബുസൈദിയുടെ അധ്യക്ഷതയില്‍ നടന്ന യോഗം രോഗവ്യാപനത്തിന്റെ നിലവിലുള്ള സാഹചര്യങ്ങള്‍ അവലോകനം ചെയ്തു. കോവിഡിന്റെ കൂടുതല്‍ വകഭേദങ്ങള്‍ പടര്‍ന്നുപിടിക്കുന്ന സാഹചര്യത്തില്‍ അത്യാവശ്യമല്ലാത്ത വിദേശ യാത്രകള്‍ ഒഴിവാക്കണമെന്ന് സുപ്രീംകമ്മിറ്റി ആവശ്യപ്പെട്ടു.
Keywords: News, Gulf, World, Top-Headlines, COVID-19, ban, Oman bans arrivals from 10 countries
Powered by Info News For You

Comments
Post a Comment