നൂറ് കടന്ന് രാജ്യത്ത് പെട്രോള്‍ വില: രാജസ്ഥാനില്‍ ലിറ്ററിന് 100.13 രൂപ
ദേശീയം (www.evisionnews.co): ഇന്ത്യയില്‍ പെട്രോള്‍വില ലീറ്ററിന് 100 രൂപ കടന്നു. രാജസ്ഥാനിലെ ശ്രീഗംഗാനഗറില്‍ 100.13 രൂപയായി ഉയര്‍ന്നു. ഉയര്‍ന്ന ഡീസല്‍ വില ഒഡീഷയിലെ മല്‍ക്കാന്‍ഗിരിയിലാണ്. ലിറ്ററിന് 91.62 രൂപ. കോട്ടയത്ത് പെട്രോള്‍ വില 90 കടന്നു. രാജ്യാന്തര വിപണിയില്‍ അസംസ്‌കൃത എണ്ണ വില ഇന്നലെയും വര്‍ധിച്ചു. ബാരലിന് 63.56 ഡോളറായാണ് വില കൂടിയത്. നവംബര്‍ 19 മുതലാണ് എണ്ണ വിപണന കമ്പനികള്‍ പെട്രോളിന്റെയും ഡീസലിന്റെയും വില വര്‍ധിപ്പിക്കാന്‍ തുടങ്ങിയത്. അതിന് മുമ്പ് രണ്ട് മാസത്തോളം ഇന്ധന വില മാറ്റമില്ലാതെ തുടരുകയായിരുന്നു.
Powered by Info News For You
Comments
Post a Comment