പാചകവാതക വില വീണ്ടും കൂട്ടി: ഒരു മാസത്തിനിടെ വര്‍ധിച്ചത് 100 രൂപ
കേരളം (www.evisionnews.co): പാചകവാതക വില എണ്ണക്കമ്പനികള്‍ വീണ്ടും കൂട്ടി. വീട്ടാവശ്യത്തിനുള്ള സിലിണ്ടറിന് 25 രൂപയാണ് കൂട്ടിയത്. ഇതോടെ കൊച്ചിയില്‍ ഒരു സിലിണ്ടറിന്റെ വില 801 രൂപയായി. പുതിയ വില ഇന്ന് നിലവില്‍ വന്നു. ഈ മാസം മൂന്നാം തവണയാണ് പാചകവാതക വില കൂട്ടുന്നത്. ഫെബ്രുവരി 14ന് സിലിണ്ടറിന് 50 രൂപ കൂട്ടിയിരുന്നു.
പാചകവാതകത്തിന് ഡിസംബറിന് ശേഷമുണ്ടാകുന്ന നാലാമത്തെ വര്‍ധനയാണിത്. ഡിസംബര്‍ ഒന്നിനും ഡിസംബര്‍ 16നും 50രൂപ വീതം കൂട്ടിയിരുന്നു. ഈമാസം ആദ്യം പാചകവാതക സിലിണ്ടറിന്റെ വില എണ്ണക്കമ്പനികള്‍ വര്‍ധിപ്പിച്ചിരുന്നു. സിലിണ്ടറിന് 25 രൂപയാണ് വര്‍ധിപ്പിച്ചത്.
Powered by Info News For You

Comments
Post a Comment