10, +2 വിദ്യാര്‍ത്ഥികളുടെ ഫസ്റ്റ്‌ബെല്‍ റിവിഷന്‍ ക്ലാസുകള്‍ പൂര്‍ത്തിയായി; ക്ലാസുകള്‍ ഓഡിയോ ബുകുകളായി പോര്‍ടലില്‍ ലഭ്യം



തിരുവനന്തപുരം: (https://ift.tt/37eZJmk) കൈറ്റ് വിക്ടേഴ്‌സിലൂടെ സംപ്രേഷണം ചെയ്യുന്ന പത്ത്, പ്ലസ്ടു വിദ്യാര്‍ത്ഥികള്‍ക്കായി ഫസ്റ്റ്‌ബെല്‍ റിവിഷന്‍ ക്ലാസുകളുടെ സംപ്രേഷണം പൂര്‍ത്തിയായി. ഈ ക്ലാസുകള്‍ ഓഡിയോ ബുകുകളായും പോര്‍ടലില്‍ ലഭ്യം. 

ഈ മാസം അവസാനവാരം പൊതു പരീക്ഷ നടക്കുന്ന പത്ത്, പ്ലസ്ടു ക്ലാസുകളിലെ കുട്ടികള്‍ക്ക് സംശയ നിവാരണം കൈറ്റ് വിക്ടേഴ്‌സില്‍ ഫോണ്‍-ഇന്‍ രൂപത്തില്‍ ലൈവായി നടത്താനും സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. എല്ലാ ക്ലാസുകളും firstbell.kite.kerala.gov.in പോര്‍ടലില്‍ ലഭിക്കും.

News, Kerala, State, Thiruvananthapuram, Education, SSLC, Plus Two student, Students, Study, Study class, Examination, Technology, First bell revision classes of Ten and Plus Two Students Completed


പ്ലസ് വണ്‍ ക്ലാസുകള്‍ രാവിലെ എട്ട് മണി മുതലും എട്ട്, ഒന്‍പത് ക്ലാസുകള്‍ യഥാക്രമം മൂന്ന് മണിക്കും 4.30 നും സംപ്രേഷണം ആരംഭിക്കും. പ്രീപ്രൈമറി മുതല്‍ ഏഴുവരെ ക്ലാസുകളുടെ സംപ്രേഷണം നിലവിലുള്ള സമയത്തുതന്നെ ആയിരിക്കും. തിങ്കളാഴ്ച്ച മുതല്‍ ഫസ്റ്റ്‌ബെലില്‍ പ്ലസ് വണ്ണിന് ആറും എട്ട്, ഒന്‍പത് ക്ലാസുകള്‍ക്ക് മൂന്നുവീതം ക്ലാസുകള്‍ സംപ്രേഷണം ചെയ്യുമെന്ന് കൈറ്റ് സി ഇ ഒ കെ അന്‍വര്‍ സാദത്ത് അറിയിച്ചു.

Keywords: News, Kerala, State, Thiruvananthapuram, Education, SSLC, Plus Two student, Students, Study, Study class, Examination, Technology, First bell revision classes of Ten and Plus Two Students Completed

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?