Savarkar portrait in UP Legislative Council picture gallery sparks row
'മഹാനായ സ്വാതന്ത്ര്യസമര സേനാനി', ഉത്തര്‍പ്രദേശ് നിയമസഭാ കൗണ്‍സില്‍ ഹാളില്‍ സവര്‍ക്കറുടെ ചിത്രം സ്ഥാപിച്ച് യോഗി സര്‍കാര്‍; സ്വാതന്ത്ര്യസമരസേനാനികളെ അപമാനിക്കുന്ന പ്രവൃത്തിയെന്ന് കോണ്‍ഗ്രസ് നേതാവ്
ലഖ്നൗ: (https://ift.tt/3sI2WUw) മഹാനായ സ്വാതന്ത്ര്യസമര സേനാനിയാണെന്ന് പറഞ്ഞുകൊണ്ട് യുപി നിയമസഭാ കൗണ്‍സില്‍ ഹാളില്‍ ഹിന്ദു മഹാസഭാ നേതാവ് സവര്‍ക്കറുടെ ചിത്രം സ്ഥാപിച്ച് യോഗി സര്‍കാര്‍. മുഖ്യമന്ത്രി യോഗി ആദിത്യ നാഥ് സവര്‍ക്കറുടെ ഛായാ ചിത്രം അനാവരണം ചെയ്തത്. ഇതിന് പിന്നാലെ സര്‍കാരിന്റെ നടപടിക്കെതിര വ്യാപകമായ വിമര്‍ശനം ഉയര്‍ന്നുവന്നു.
ചിത്രം മാറ്റണമെന്ന് ആവശ്യപ്പെട്ട് കൗണ്‍സില്‍ ചെയര്‍മാന് കോണ്‍ഗ്രസ് കത്ത് നല്‍കിയിട്ടുണ്ട്. ബ്രിടീഷുകാരുടെ അതിക്രമങ്ങള്‍ക്ക് വഴങ്ങാത്ത രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനായി പോരാടി ജീവിതം സമര്‍പ്പിച്ച സ്വാതന്ത്ര്യസമരസേനാനികളെ അപമാനിക്കുന്നതാണ് ഇത്തരം പ്രവൃത്തിയെന്ന് കോണ്‍ഗ്രസ് നേതാവ് ദീപക് സിംഗ് ചൂണ്ടിക്കാട്ടി. സവര്‍ക്കറുടെ ചിത്രം നീക്കം ചെയ്ത് ബി ജെ പി ഓഫീസില്‍ സ്ഥാപിക്കണമെന്ന് അദ്ദേഹം പറഞ്ഞു.
സ്വാതന്ത്ര്യസമരത്തിന് സവര്‍ക്കര്‍ എന്ത് സംഭാവന നല്‍കി എന്നതിനെക്കുറിച്ച് ചര്‍ച്ച നടത്തണമെന്നാണ് സമാജ് വാദി പാര്‍ടി (എസ് പി) അധ്യക്ഷന്‍ അഖിലേഷ് യാദവ് പറഞ്ഞത്.
Powered by Info News For You

Comments
Post a Comment