അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു
പരപ്പ: (www.kasargodvartha.com 13.01.2021) അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. പരപ്പയിലെ കല്ലളൻ - പരേതയായ മാധവി ദമ്പതികളുടെ മകന്‍ ബാലനാണ് (30) മരിച്ചത്.
കടുത്ത പനിയെതുടര്‍ന്ന് ഇയാളെ പരിയാരത്തെ കണ്ണൂർ മെഡികൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ആശുപത്രിയിൽ വെച്ച് നടത്തിയ പരിശോധനയിൽ ഇയാൾക്ക് എലിപ്പനി സ്ഥിരീകരിക്കുകയായിരുന്നു. ഇവിടെ ചികിത്സയിലിരിക്കെ ബുധനാഴ്ച പുലർച്ചയോടെയാണ് മരണപ്പെട്ടത്. അവിവാഹിതനായ ബാലന്‍ വാര്‍പ്പ് തൊഴിലാളിയാണ്. സഹോദരങ്ങള്‍: ദേവകി, ശാരദ, രോഗിണി, രജനി.
Keywords: Kerala, News, Kasaragod, Parappa, Death, Youth, Hospital, Treatment, Youth who was being treated for illness died.
Powered by Info News For You

Comments
Post a Comment