ഔറംഗാബാദ് നഗരത്തിന്റെ പേരുമാറ്റവുമായി ബന്ധപ്പെട്ട് മഹാരാഷ്ട്ര ഭരണമുന്നണിയില്‍ തര്‍ക്കം; അഭിപ്രായവ്യത്യാസം സര്‍ക്കാരിനെ ബാധിക്കില്ലെന്ന് ശിവസേന


മുംബൈ: (https://ift.tt/2LcQhYs) ഔറംഗാബാദ് നഗരത്തിന്റെ പേരുമാറ്റവുമായി ബന്ധപ്പെട്ട് മഹാരാഷ്ട്ര ഭരണമുന്നണിയില്‍ തര്‍ക്കം. ഔറംഗാബാദിന്റെ പേര് സംഭാജി നഗര്‍ എന്നു മാറ്റാനുള്ള ഉദ്ദവ് താക്കറെ സര്‍കാരിന്റെ നീക്കമാണു ഭിന്നതയ്ക്കു കാരണം. ഔറംഗാബാദിനെ സാംഭാജിനഗര്‍ എന്ന് പേരുമാറ്റണമെന്നതു രണ്ടു പതിറ്റാണ്ടായി ശിവസേന ആവശ്യപ്പെടുന്ന കാര്യമാണ്.  

പേരുമാറ്റ നീക്കത്തെ രൂക്ഷമായി വിമര്‍ശിച്ച് മഹാരാഷ്ട്ര കോണ്‍ഗ്രസ് അധ്യക്ഷനും റവന്യൂമന്ത്രിയുമായ ബാലാസാഹിബ് തൊറാട്ടും കോണ്‍ഗ്രസ് നേതാവ് സഞ്ജയ് നിരുപവും രംഗത്തുവന്നതാണു ഭിന്നത വെളിപ്പെടാന്‍ കാരണമായത്. 

News, National, India, Mumbai, Politics, Political Party, Name, Clash, Government, Congress Opposition To Rename Aurangabad Won't Affect Alliance: Sena


പൊതു മിനിമം പരിപാടിയുടെ അടിസ്ഥാനത്തിലാണു മഹാരാഷ്ട്രയില്‍ സഖ്യസര്‍കാര്‍ മുന്നോട്ടു പോകുന്നതെന്നും പേരുമാറ്റം അതിന്റെ ഭാഗമല്ലെന്നും തൊറാട്ട് പറഞ്ഞു. അതേസമയം, സഖ്യസര്‍കാറില്‍ പ്രതിസന്ധിയില്ലെന്നും പേരുമാറ്റവുമായി ബന്ധപ്പെട്ട അഭിപ്രായവ്യത്യാസം സര്‍കാരിനെ ബാധിക്കില്ലെന്നും ശിവസേന നേതാവ് സഞ്ജയ് റൗത്ത് വ്യക്തമാക്കി. 

സര്‍കാര്‍ രേഖകളില്‍ പേരു മാറ്റിയിട്ടില്ലെങ്കിലും, ശിവസേന മേധാവി ബാല്‍ താക്കറെ ഔറംഗാബാദിനെ സാംഭാജിനഗര്‍ എന്ന് പുനര്‍നാമകരണം ചെയ്തിരുന്നു. ഇത് ഔദ്യോഗികമാക്കാനാണ് ഇപ്പോള്‍ സര്‍കാര്‍ ശ്രമിക്കുന്നത്.

Keywords: News, National, India, Mumbai, Politics, Political Party, Name, Clash, Government, Congress Opposition To Rename Aurangabad Won't Affect Alliance: Sena

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?