മദ്യലഹരിയില്‍ മൊബൈല്‍ ടവറിന്റെ മുകളില്‍ കയറി ആത്മഹത്യ ഭീഷണി; മണിക്കൂറുകളോളം അഗ്നിരക്ഷാസേനയെയും പൊലീസിനെയും മള്‍മുനയിലാക്കി യുവാവ്

തിരുവനന്തപുരം: (www.kvartha.com 12.01.2021) മദ്യലഹരിയില്‍ മൊബൈല്‍ ടവറിന്റെ മുകളില്‍ കയറി യുവാവിന്റെ ആത്മഹത്യ ഭീഷണി. തിരുവനന്തപുരം വെള്ളനാട് ചാങ്ങചാരുപാറയിലെ കിച്ചു എന്ന യുവാവാണ് മണിക്കൂറുകളോളം താഴേയ്ക്ക് ചാടുമെന്ന് ഭീഷണിമുഴക്കി അഗ്നിരക്ഷാസേനയെയും പൊലീസിനെയും മള്‍മുനയിലാക്കിയത്. കഴിഞ്ഞ ദിവസം വൈകീട്ട് 5.30 മണിയോടെയാണ് യുവാവ് പുതുതായി നിര്‍മാണം നടത്തുന്ന മൊബൈല്‍ ടവറിന്റെ മുകളിലേയ്ക്ക് കയറിയത്. 

യുവാവിന്റെ പാരാക്രമം കണ്ട പ്രദേശവാസികള്‍ നെടുമങ്ങാട് അഗ്നിരക്ഷാ സേനയെയും ആര്യനാട് പൊലീസിനേയും വിവരം അറിയിക്കുകയായിരുന്നു. സേനകള്‍ പലവിധത്തിലും അനുനയ നീക്കം നടത്തിയെങ്കിലും യുവാവ് താഴേയ്ക്ക് ഇറങ്ങാന്‍ തയ്യാറായില്ല. ഇതിനിടയില്‍ മൊബൈല്‍ ടവര്‍ നിര്‍മാണത്തിനായി എത്തിയ ഡെല്‍ഹി സ്വദേശി ഇര്‍ഷാദ് ടവറിന്റെ മുകളില്‍ കയറി കിച്ചുവിനെ തന്ത്രപരമായി പിടികൂടി. 

Thiruvananthapuram, News, Kerala, Police, Suicide Threat, Suicide threat by climbing on top of mobile tower in drunkenness in Thiruvananthapuram

തുടര്‍ന്ന് അഗ്നിരക്ഷാ സേന ഉദ്യോഗസ്ഥര്‍ ടവര്‍ നിര്‍മാണത്തിനായി കൊണ്ടുവന്ന വടവുമായി മുകളില്‍ കയറി കിച്ചുവിന്റെ കയ്യുംകാലും കെട്ടി താഴേയ്ക്കിറക്കി. ഇവിടെയും സംഭവസ്ഥലത്ത് ഉണ്ടായിരുന്നവരെ യുവാവ് ആക്രമിക്കാന്‍ ശ്രമം നടത്തി. തുടര്‍ന്ന് ഇയാളെ ആശുപത്രിയിലേയ്ക്ക് മാറ്റി.

Keywords: Thiruvananthapuram, News, Kerala, Police, Suicide Threat, Suicide threat by climbing on top of mobile tower in drunkenness in Thiruvananthapuram


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?