വെല്‍ഫെയര്‍ പാര്‍ടിയുമായി ഒരു സഖ്യവും ഉണ്ടാക്കിയിട്ടില്ല: പി എം എ സലാം

കാസര്‍കോട്: (www.kasargodvartha.com 10.01.2021) വെല്‍ഫെയര്‍ പാര്‍ട്ടിയുമായി യു ഡി എഫ് എവിടെയും ഒരു സഖ്യവും ഉണ്ടാക്കിയിട്ടില്ലെന്ന് മുസ്ലീം ലീഗ് സംസ്ഥാന സെക്രടറിയും മുന്‍ എം എല്‍ എയുമായ പി എം എ സലാം വെളിപ്പെടുത്തി. കാസര്‍കോട് ഗസ്റ്റ്ഹൗസില്‍ മാധ്യമ പ്രവര്‍ത്തകരുമായി സംസാരിക്കുകയായിരുന്നു സലാം.

Muslim-league, Political party, UDF, BJP, SDPI, CPM, Kasaragod, News, Kerala, Welfare Party, Alliance, PMA Salam, No alliance with Welfare Party: PMA Salam.

ചില സ്ഥലങ്ങളില്‍ പ്രാദേശീകമായി സ്വതന്ത്രര്‍ യു ഡി എഫുമായുള്ള ധാരണയില്‍ മത്സരിച്ചിരുന്നു. അവര്‍ക്ക് വിജയിക്കാനായിട്ടില്ല. മലബാര്‍ മേഖലയില്‍ ലീഗിന് മികച്ച വിജയം നേടാന്‍ കഴിഞ്ഞിട്ടുണ്ടെന്നും സലാം അവകാശപ്പെട്ടു. നിയമസഭ തെരഞ്ഞെടുപ്പിന് മുമ്പ് എല്‍ ഡി എഫില്‍ നിന്നും കൂടുതല്‍ ഘടകകക്ഷികള്‍ യു ഡി എഫിലേക്ക് വരാന്‍ സന്നദ്ധ പ്രകടിപ്പിച്ചിട്ടുണ്ട്.

പഞ്ചായത്ത് തെരെഞ്ഞടുപ്പ് നിയമസഭാ തെരെഞ്ഞടുപ്പിന്റെ അളവ് കോലല്ല. ഭരണം മാറ്റം ഉറപ്പാണെന്ന് എല്ലാവര്‍ക്കും അറിയാം. അതു കൊണ്ടാണ് ഇടത് മുന്നണിയില്‍ വിശ്വാസം നഷ്ടപ്പെട്ട ഘടകകക്ഷികള്‍ യു ഡി എഫിലേക്ക് വരാന്‍ സന്നദ്ധത പ്രകടിപ്പിക്കുന്നത്. മൂന്ന് തവണ തെരഞ്ഞെടുപ്പില്‍ മത്സരിച്ചവര്‍ക്ക് ടികറ്റ് നല്‍കേണ്ടതില്ലെന്ന ലീഗിന്റെ തീരുമാനം പാര്‍ടിക്കും മുന്നണിക്കും ഒരു പോലെ ഗുണം ചെയ്തിട്ടുണ്ട്. യുവാക്കള്‍ക്ക് കൂടുതല്‍ പരിഗണന നല്‍കാന്‍ ഈ തീരുമാനത്തിലൂടെ സാധിച്ചിട്ടുണ്ട്.

പി കെ കുഞ്ഞാലിക്കുട്ടി സംസ്ഥാന രാഷ്ട്രീയത്തിലേക്ക് തിരിച്ചു വരുന്നത് മുന്നണിക്കും പാര്‍ട്ടിക്കും ആവേശവും കരുത്തും പകര്‍ന്നിട്ടുണ്ട്. എസ് ഡി പി ഐയുമായും ബി ജെ പിയുമായും പലയിടത്തും സി പി എമ്മാണ് സഖ്യമുണ്ടാക്കിയത്. 

ഇതിലൂടെ ചില സ്വതന്ത്രര്‍ വിജയിച്ചിട്ടുണ്ട്. പഞ്ചായത്തുകളിലെ സ്റ്റാന്റിംഗ് കമ്മിറ്റി തെരഞ്ഞെടുപ്പുകളില്‍ സി പി എം-ബി ജെ പി സഖ്യം തുടരുന്നത് അടുത്ത നിയമസഭ തെരഞ്ഞെടുപ്പില്‍ ധാരണ ഉണ്ടാക്കാന്‍ വേണ്ടിയാണെന്ന് സലാം വ്യക്തമാക്കി. മുസ്ലീം ലീഗ് ജില്ലാ നേതൃയോഗത്തില്‍ പങ്കെടുക്കാനാണ് സലാം കാസര്‍കോട്ടെത്തിയത്.

Keywords: Muslim-league, Political party, UDF, BJP, SDPI, CPM, Kasaragod, News, Kerala, Welfare Party, Alliance, PMA Salam, No alliance with Welfare Party: PMA Salam.




Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?