മതിയായ രേഖകളില്ലാതെ കുടുങ്ങിക്കിടക്കുന്ന പ്രവാസികള്‍ക്ക് രാജ്യം വിടാനുള്ള സമയപരിധി നീട്ടി ഒമാന്‍
മസ്‌കത്ത്: (www.kvartha.com 06.01.2021) മതിയായ രേഖകളില്ലാതെ കുടുങ്ങിക്കിടക്കുന്ന പ്രവാസികള്‍ക്ക് രാജ്യം വിടാനുള്ള സമയപരിധി നീട്ടി ഒമാന്‍. പ്രവാസികള്‍ക്ക് സ്വന്തം നാടുകളിലേക്ക് മടങ്ങുന്നതിനുള്ള പദ്ധതി മാര്‍ച്ച് 31 വരെയാണ് നീട്ടിയത്. ഒമാന്‍ തൊഴില്‍ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിലാണ് ഇക്കാര്യം അറിയിച്ചത്.
ഒമാനില്‍ മതിയായ രേഖകളില്ലാതെ കുടുങ്ങി കിടക്കുന്ന പ്രവാസികള്‍ക്ക് പിഴയോ ശിക്ഷയോ കൂടാതെ സ്വന്തം നാടുകളിലേക്ക് മടങ്ങുന്നതിനുള്ള പദ്ധതി ഡിസംബര്‍ 31 വരെ ആയിരുന്നു പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ പദ്ധതി മൂന്ന് മാസം കൂടി നീട്ടി നല്‍കിയതായി ഒമാന്‍ തൊഴില്‍ മന്ത്രാലയം അറിയിച്ചു. കോവിഡ് പശ്ചാത്തലത്തില്‍ തൊഴില്‍ വിപണിയുടെ ക്രമീകരണം ലക്ഷ്യമിട്ട് സുപ്രീം കമ്മിറ്റിയുടെ നിര്‍ദേശപ്രകാരമാണ് തൊഴിലാളികളുടെ മടക്കത്തിനായുള്ള പദ്ധതിയുടെ കാലാവധി നീട്ടി നല്‍കിയത്.
Keywords: Muscat, News, Gulf, World, Workers, Oman, Expat, Oman extends grace period for expats to leave country
Powered by Info News For You

Comments
Post a Comment