യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച ഇതര സംസ്ഥാനക്കാരനായ യുവാവ് പൊലീസ് പിടിയില്‍


എറണാകുളം: (https://ift.tt/3ckOCeV) തുണിത്തരങ്ങള്‍ വില്‍ക്കാന്‍ എന്ന വ്യാജേന വീട്ടിലെത്തി യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച ഇതര സംസ്ഥാനക്കാരനായ യുവാവ് പൊലീസ് പിടിയില്‍. കോതമംഗലത്താണ് സംഭവം. കോതമംഗലം കോട്ടപ്പടി സ്വദേശിനിയായ യുവതിയെയാണ് ഇതര സംസ്ഥാനക്കാരനായ യുവാവ് പീഡിപ്പിക്കാന്‍ ശ്രമിച്ചത്. സംഭവത്തില്‍ ഉത്തര്‍പ്രദേശ് സ്വദേശി ഇന്‍ഷാദ് ആണ് പിടിയിലായത്. 

News, Kerala, State, Ernakulam, Molestation, Molestation attempt, Arrest, Police, Accused, Complaint, Attempt to molest young woman; man arrested


പീഡിപ്പിക്കാനുള്ള ശ്രമത്തിനിടെ യുവതി ഒച്ച വെച്ചതിനെ തുടര്‍ന്ന് പ്രതി ഓടി രക്ഷപെടുകയായിരുന്നു. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് ഉത്തര്‍പ്രദേശ് സ്വദേശി ഇന്‍ഷാദ് പിടിയിലായത്. കോതമംഗലത്തെ സ്വകാര്യ ലോഡ്ജില്‍ ഒളിവില്‍ കഴിഞ്ഞ പ്രതിയെ കോട്ടപ്പടി എസ്എച്ച്ഒ ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പിടികൂടിയത്. പ്രദേശത്തെ മറ്റ് വീടുകളിലും ഇയാള്‍ തുണിത്തരങ്ങള്‍ വില്‍ക്കാന്‍ എത്തിയിരുന്നതായി പൊലീസ് അറിയിച്ചു. കോതമംഗലം കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

Keywords: News, Kerala, State, Ernakulam, Molestation, Molestation attempt, Arrest, Police, Accused, Complaint, Attempt to molest young woman; man arrested




Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?