ഡ്രൈവർമാരുടെ കാഴ്ച മറക്കുന്ന ട്രാഫിക് സൈൻ ബോർഡുകളിലെ കാടുകൾ വെട്ടി തെളിച്ചു
പെരിയ: (www.kasargodvartha.com 28.01.2021) റോഡ് സുരക്ഷ 2021 മാസാചരണത്തിന്റെ ഭാഗമായി മോടോർ വാഹന വകുപ്പും ഗവ. ആർട്സ് ആൻഡ് സയൻസ് കോളേജ് ഉദുമ എൻ എസ് എസ് യൂണിറ്റും സംയുക്തമായി പെരിയാട്ടടുക്കം എൻ എച് 66 റോഡിന് ഇരുഭാഗത്തും ഡ്രൈവർമാരുടെ കാഴ്ചയെ മറക്കുന്ന തരത്തില്‍ ട്രാഫിക് സൈൻ ബോർഡുകളില്‍ പടര്‍ന്നിരുന്ന കാടുകൾ വെട്ടി തെളിച്ചു.
കാസർകോട് എൻഫോഴ്‌സ്‌മെന്റ് ആർ ടി ഒ, ടി എം ജഴ്‌സൻ ഉദ്‌ഘാടനം ചെയ്തു. റോഡ് സുരക്ഷയുടെ പ്രാധ്യാനത്തെക്കുറിച്ചും അതിൽ പുതുതലമുറയുടെ പങ്കിനെക്കുറിച്ചും ആർ ടി ഒ, എൻ എസ് എസ് വളണ്ടിയർമാരോട് വിശദീകരിച്ചു.
ജനുവരി 18 മുതൽ ഫെബ്രുവരി 17 വരെയാണ് റോഡ് സുരക്ഷ മാസം ആചരിക്കുന്നത്. ജില്ലയിൽ ഇതുമായി ബന്ധപ്പെട്ട് നിരവധി പരിപാടികൾ മോടോർ വാഹന വകുപ്പ് നടത്തുന്നുണ്ട്.
Keywords: Kerala, News, Kasaragod, Periya, Road, National highway, Forest, Police, Motor, Vehicle, Top-Headlines, NSS, Students, The forest was cleared of traffic sign boards.
< !- START disable copy paste -->
Powered by Info News For You

Comments
Post a Comment