പ്രവാസി ലീഗ് നേതാവ് എസ് വി അബ്ദുല്ല അന്തരിച്ചു

വടകര: (www.kvartha.com 15.01.2021) പ്രവാസി ലീഗ് അഖിലേന്ത്യ ട്രഷററും യുഡിഎഫ് പയ്യോളി മുന്‍സിപ്പല്‍ കമ്മിറ്റി ചെയര്‍മാനുമായ ഇരിങ്ങല്‍ കോട്ടക്കല്‍ സീതിവീട്ടില്‍ എസ് വി അബ്ദുല്ല (73) അന്തരിച്ചു. പ്രവാസി ലീഗ് സംസ്ഥാന പ്രസിഡന്റ്, എംഎസ്എഫ് സംസ്ഥാന പ്രസിഡന്റ്, മുസ്ലീം ലീഗ് പയ്യോളി പഞ്ചായത്ത് പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. 

വടകര താഴെഅങ്ങാടി സ്വദേശിയായ എസ് വി അബ്ദുല്ല വാട്ടര്‍ അതോറിറ്റിയില്‍ ഉദ്യോഗസ്ഥനായിരുന്നു. വടകരയിലെ സാമൂഹിക സാംസ്‌കാരിക മേഖലകളില്‍ സജീവ സാന്നിധ്യമായിരുന്ന എസ് വി പ്രവാസലോകത്തും തിളങ്ങി. കലാകാരന്മാരുടെ കൂട്ടായ്മയായ 'ഇക്കാമ'യുടെ സംസ്ഥാന ചെയര്‍മാനാണ്. അധ്യാപകനും പത്രപ്രവര്‍ത്തകനുമായിരുന്ന എ മമ്മു മാസ്റ്റരുടെ മകനാണ്.

Vadakara, News, Kerala, Death, Leader, Obituary, Pravasi League leader SV Abdullah passes away

Keywords: Vadakara, News, Kerala, Death, Leader, Obituary, Pravasi League leader SV Abdullah passes away


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?