പുതിയ പ്രസിഡന്റ് സ്ഥാനമേല്‍ക്കുന്ന ചടങ്ങില്‍ പങ്കെടുക്കില്ല; അമേരിക്കയെ സുരക്ഷിതവും സമ്പല്‍സമൃദ്ധവുമായി നിലനിര്‍ത്തുന്നതിന് പുതിയ ഭരണകൂടത്തിനായി പ്രാര്‍ഥിക്കുന്നു; ദിവസങ്ങള്‍ നീണ്ട നിശ്ശബ്ദതയ്ക്കു ശേഷം വിടവാങ്ങല്‍ സന്ദേശവുമായി ട്രംപ്

വാഷിങ്ടണ്‍: (www.kvartha.com 20.01.2021) ദിവസങ്ങള്‍ നീണ്ട നിശ്ശബ്ദതയ്ക്കു ശേഷം വിടവാങ്ങല്‍ സന്ദേശവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് രംഗത്ത്. അമേരിക്കയെ സുരക്ഷിതവും സമ്പല്‍സമൃദ്ധവുമായി നിലനിര്‍ത്തുന്നതിന് പുതിയ ഭരണകൂടത്തിനായി പ്രാര്‍ഥിക്കുന്നതായി ട്രംപ് പുറത്തുവിട്ട വീഡിയോയില്‍ പറഞ്ഞു. ബുധനാഴ്ച പുതിയ പ്രസിഡന്റ് ജോ ബൈഡന്‍ സ്ഥാനമേല്‍ക്കുന്ന ചടങ്ങില്‍ പങ്കെടുക്കില്ലെന്ന് വ്യക്തമാക്കിയ ട്രംപ് വീഡിയോയിലൂടെയാണ് രാജ്യത്തെ അഭിസംബോധന ചെയ്തത്.'Pray' for Biden team, says Trump on last day in office, Washington, America, News, Politics, Donald-Trump, Trending, World
ബുധനാഴ്ച ഉച്ചയ്ക്കു ശേഷമാണ് പുതിയ പ്രസിഡന്റായി ജോ ബൈഡനും വൈസ് പ്രസിഡന്റായി കമലാ ഹാരിസും അധികാരമേല്‍ക്കുന്നത്. ചടങ്ങില്‍ പങ്കെടുക്കില്ലെന്ന് നേരത്തെ തന്നെ ട്രംപ് വ്യക്തമാക്കിയിരുന്നു. എന്നാല്‍ നിലവിലെ വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സ് അധികാര കൈമാറ്റ ചടങ്ങില്‍ പങ്കെടുക്കും. ചൊവ്വാഴ്ച തന്നെ ബൈഡന്‍ വില്‍മിങ്ടണിലെ ഡെലാവറില്‍ നിന്ന് വാഷിങ്ടണിലെത്തിയിരുന്നു.

ട്രംപിന്റെ പ്രസംഗം ഇങ്ങനെ;

'അമേരിക്കയുടെ പ്രസിഡന്റായി പ്രവര്‍ത്തിക്കാന്‍ സാധിച്ചത് വിവരണാതീതമായ ബഹുമതിയാണെന്നും ഈ വിശേഷാധികാരത്തിന് നന്ദി പറയുന്നതായും ട്രംപ് പറഞ്ഞു. പുതിയ ഭരണകൂടം നിലവില്‍വരികയാണ്. അമേരിക്കയെ സുരക്ഷിതവും സമ്പല്‍സമൃദ്ധവുമാക്കി നിലനില്‍ത്തുന്നതിന് പുതിയ ഭരണകൂടത്തിനായി പ്രാര്‍ഥിക്കുന്നു. എല്ലാ ആശംസകളും അര്‍പിക്കുന്നു', ട്രംപ് പറഞ്ഞു.

അതിനിടെ തന്റെ ഭരണകാലത്ത് ആരും കരുതാതിരുന്ന വിധത്തിലുള്ള നേട്ടങ്ങള്‍ ഉണ്ടാക്കാന്‍ സാധിച്ചതായി വീഡിയോയില്‍ ട്രംപ് അവകാശപ്പെട്ടു. നികുതി വെട്ടിക്കുറയ്ക്കല്‍, ചൈനയുമായുള്ള ഇടപാടുകളിലെ തീരുവ കുറയ്ക്കല്‍, ഊര്‍ജ സ്വയംപര്യാപ്തത, വളരെ കുറഞ്ഞ സമയംകൊണ്ട് കോവിഡ് 19 വാക്സിന്‍ വികസിപ്പിക്കല്‍ എന്നിങ്ങനെയുള്ള നേട്ടങ്ങള്‍ അദ്ദേഹം എണ്ണിപ്പറഞ്ഞു. രാജ്യത്തിനകത്തും വിദേശങ്ങളിലും അമേരിക്കയുടെ ശക്തിയും നേതൃത്വവും തിരിച്ചുപിടിക്കാന്‍ സാധിച്ചു. ലോകം അമേരിക്കയെ ബഹുമാനിക്കുന്നു. ആ ബഹുമാനം നഷ്ടപ്പെടുത്തരുതെന്നും ട്രംപ് പറഞ്ഞു.

Keywords: 'Pray' for Biden team, says Trump on last day in office, Washington, America, News, Politics, Donald-Trump, Trending, World.

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?