അമിത് ഷായുടെ അകൗണ്ട് താത്ക്കാലികമായി ബ്ലോക് ചെയ്തതിന് ട്വിറ്റര്‍ എക്‌സിക്യൂടീവിന് പാര്‍ലമെന്ററി കമിറ്റിയുടെ രൂക്ഷ വിമര്‍ശനം


ന്യൂഡെല്‍ഹി: (https://ift.tt/395PaTW) അമിത് ഷായുടെ അകൗണ്ട് താത്ക്കാലികമായി ബ്ലോക് ചെയ്തതിന് ട്വിറ്റര്‍ എക്‌സിക്യൂടീവിന് പാര്‍ലമെന്ററി കമിറ്റിയുടെ രൂക്ഷ വിമര്‍ശനം. വ്യാഴാഴ്ച പാര്‍ലമെന്ററി കമിറ്റിക്ക് മുന്നില്‍ ഹാജരായപ്പോഴാണ് ട്വിറ്റര്‍ പ്രതിനിധിയോട് തുടരെ ചോദ്യങ്ങള്‍ ഉന്നയിക്കപ്പെട്ടത്. ആരാണ് കേന്ദ്ര മന്ത്രിയുടെ ട്വിറ്റര്‍ അകൗണ്ട് ബ്ലോക് ചെയ്യാന്‍ നിങ്ങള്‍ക്ക് അധികാരം തന്നത് തുടങ്ങി നിരവധി ചോദ്യങ്ങള്‍ യോഗത്തില്‍ ഉന്നയിക്കപ്പെട്ടു എന്നാണ് പുറത്തുവരുന്ന റിപോര്‍ടുകള്‍.

അമിത് ഷാ പോസ്റ്റ് ചെയ്ത ഒരു ഫോടോയില്‍ കോപി റൈറ്റ് പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നത് കൊണ്ടാണ് അകൗണ്ട് ബ്ലോക് ചെയ്യേണ്ടി വന്നത് എന്നാണ് ട്വിറ്റര്‍ പ്രതിനിധികള്‍ പാര്‍ലമെന്റ് കമിറ്റിക്ക് മുന്‍പില്‍ വിശദീകരണം നല്‍കിയത്. നവംബറിലാണ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ അകൗണ്ട് ട്വിറ്റര്‍ താത്ക്കാലികമായി ബ്ലോക്ക് ചെയ്തത്. 

News, National, India, New Delhi, Twitter, Social Media, Twitter Grilled On Blocking Amit Shah Account At Parliamentary Panel Meet


അമിത് ഷായുടെ അകൗണ്ട് ബ്ലോക് ചെയ്ത സമയത്ത് അശ്രദ്ധമായ തെറ്റ് എന്നതാണ് ട്വിറ്റര്‍ കാരണമായി പറഞ്ഞിരുന്നത്. അമിത് ഷാ പോസ്റ്റ് ചെയ്ത ഒരു ചിത്രത്തിലെ കോപിറൈറ്റ് പ്രശ്‌നമാണ് അശ്രദ്ധമായ തെറ്റായി ട്വിറ്റര്‍ കാണിച്ചത്. ഈ ബ്ലോക് ട്വിറ്റര്‍ ഉടന്‍ നീക്കുകയും ചെയ്തിരുന്നുവെന്ന് ട്വിറ്റര്‍ വക്താവ് അറിയിച്ചു.

ഇന്ത്യയില്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളിലെ കണ്ടന്റുമായി ബന്ധപ്പെട്ട് നിയമം ഇല്ലാതിരിക്കുന്ന സാഹചര്യത്തില്‍ എങ്ങിനെയാണ് അകൗണ്ടുകള്‍ നീക്കം ചെയ്യാന്‍ സാധിക്കുക എന്ന ചോദ്യവും പാര്‍ലമെന്ററി കമിറ്റിയില്‍ ഉന്നയിക്കപ്പെട്ടു എന്നാണ് റിപോര്‍ടുകള്‍. 

അക്രമം പ്രോത്സാഹിപ്പിക്കുന്ന കണ്ടന്റുകള്‍ നീക്കം ചെയ്യുന്നത് സംബന്ധിച്ച് ശക്തമായ നിയമങ്ങള്‍ തങ്ങള്‍ക്ക് ഉണ്ടെന്നാണ് ഇതിന് മറുപടിയായി ഫേസ്ബുകും ട്വിറ്ററും അറിയിച്ചത്.

Keywords: News, National, India, New Delhi, Twitter, Social Media, Twitter Grilled On Blocking Amit Shah Account At Parliamentary Panel Meet

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?