നരേന്ദ്ര മോദിക്കും യോഗി ആദിത്യനാഥിനുമെതിരെ ഫെയ്‌സ്ബുക് പോസ്റ്റ്; നിയമ വിദ്യാര്‍ത്ഥി അറസ്റ്റില്‍
ലക്‌നൗ: (www.kvartha.com 19.01.2021) പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും മുഖ്യമന്ത്രി യോഗി ആദിത്യനാഥിനുമെതിരെ ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ഇട്ടതിന് ഉത്തര്‍പ്രദേശില്‍ നിയമ വിദ്യാര്‍ത്ഥി അറസ്റ്റില്‍. അരുണ്‍ യാദവി(24)നെതിരെയാണ് 153 A, 469 എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തത്. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെയും ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത വീഡിയോ ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്തതിനാണ് അറസ്റ്റ്.
ഞായറാഴ്ച ഗോരഖ്പൂരിലെ കോടതിയില്‍ ഹാജരാക്കി അരുണിനെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. സംഭവത്തെ തുടര്‍ന്ന് അരുണിനെ ഗോരഖ്പൂര്‍ സര്‍വകലാശാല അന്വേഷണവിധേയമായി സസ്പെന്‍ഡ് ചെയ്തു. അരുണ്‍ യാദവിനെ കാമ്പസില്‍ പ്രവേശിക്കുന്നതില്‍ നിന്ന് വിലക്കിയിരിക്കുകയാണ്. വിഷയം അന്വേഷിക്കാന്‍ ഒരു സമിതിയെ രൂപീകരിച്ചിട്ടുണ്ട്. അരുണിനെ അവര്‍ ബന്ധപ്പെടാന്‍ ശ്രമിച്ചുവെങ്കിലും ഫോണ്‍ സ്വിച് ഓഫ് ആയിരുന്നു അരുണിന്റെ ഭാഗം ആവശ്യപ്പെട്ടു കൊണ്ട് അദ്ദേഹത്തിന് കത്തയച്ചിട്ടുണ്ടെന്നും സര്‍വകലാശാല ഉദ്യോഗ്യസ്ഥന്‍ വ്യക്തമാക്കി.
Keywords: Lucknow, News, National, Facebook, Facebook Post, Arrest, Arrested, Student, Law student arrested for Facebook post on Modi and Adityanath
Powered by Info News For You

Comments
Post a Comment