സ്പീകറുടെ പിഎ കസ്റ്റംസിനു മുന്നില്‍ ഹാജരാകില്ല; നോടീസ് ലഭിച്ചിട്ടില്ലെന്നും ഫോണില്‍ വിളിക്കുക മാത്രമാണ് ചെയ്തതെന്നും വിശദീകരണം
തിരുവനന്തപുരം: (www.kvartha.com 05.01.2021) കസ്റ്റംസ് ചോദ്യം ചെയ്യലിന് വിളിപ്പിച്ച നിയമസഭ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്റെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രറി കെ അയ്യപ്പന്‍ കസ്റ്റംസിനു മുന്നില്‍ ഹാജരാകില്ല. നോട്ടീസ് ലഭിച്ചിട്ടില്ലെന്നും ഫോണില്‍ വിളിക്കുക മാത്രമാണ് ചെയ്തതെന്നും അയ്യപ്പന്‍ പ്രതികരിച്ചു. നോട്ടീസ് ലഭിച്ചാല്‍ ഹാജരാകുന്നത് പരിഗണിക്കുമെന്നും കെ അയ്യപ്പന്‍ പറഞ്ഞു.
രാവിലെ പത്തിനാണ് അയ്യപ്പനോട് ഹാജരാകാന്‍ കസ്റ്റംസ് ആവശ്യപ്പെട്ടത്. അതേസമയം അസിസ്റ്റന്റ് പ്രോട്ടോക്കോള്‍ ഓഫീസര്‍ എം എസ് ഹരികൃഷ്ണന്‍ കസ്റ്റംസിന് മുന്നില്‍ ഹാജരായി. കൊച്ചി ഓഫീസിലാണ് ഹരികൃഷ്ണന്‍ എത്തിയത്. നയതന്ത്ര ചാനല്‍ വഴി ബാഗേജുകള്‍ എത്തിച്ച സംഭവത്തിലും സ്പീക്കര്‍ അടക്കമുള്ളവരുടെ വിദേശ യാത്രകളിലും വ്യക്തതയുണ്ടാക്കുന്നതിനാണ് മൊഴിയെടുക്കുന്നത്.
Keywords: Thiruvananthapuram, News, Kerala, speaker, Notice, Speaker's Secretary will not present before customs; Explanation that no notice received and only a phone call was made
Powered by Info News For You

Comments
Post a Comment