മഞ്ചേശ്വരത്ത് പിബി അച്ചുവിനെ ഇടതു സ്വതന്ത്രനാക്കാന്‍ നീക്കം: കാസര്‍കോട്ട് ഷാനവാസ് പാദൂരും
കാസര്‍കോട്: (www.evisionnews.co) നിയമസഭാ തെരഞ്ഞെടുപ്പില്‍ കാസര്‍കോട്, മഞ്ചേശ്വരം മണ്ഡലങ്ങളില്‍ ഇടതു സ്വതന്ത്രരെ മത്സരിപ്പിക്കാന്‍ സിപിഎം. ഇതുസംബന്ധിച്ച് പാര്‍ട്ടിയില്‍ ചര്‍ച്ച പുരോഗമിക്കുകയാണ്. മലപ്പുറം ഉള്‍പ്പടെ സംസ്ഥാനത്തൊട്ടാകെ സ്വതന്ത്രരെ കളത്തിലിറക്കി പരീക്ഷിക്കുന്നതിന്റെ ഭാഗമായാണ് കാസര്‍കോട്ടെയും നീക്കം.
കാസര്‍കോട് നിയോജക മണ്ഡലം ഐഎന്‍എല്ലിന് വേണ്ടെന്നും പകരം മറ്റൊരു സീറ്റ് നല്‍കണമെന്നും ആവശ്യപ്പെട്ടിരുന്നു. ഇതോടെ പൊതു സ്വതന്ത്രനെ മത്സരിപ്പിക്കാനാണ് സിപിഎം തീരുമാനം. ഇതു സംബന്ധിച്ച പിടിമുറുക്കിയ ചര്‍ച്ചകളാണ് സിപിഎമ്മില്‍ നടക്കുന്നത്. നിലവിലെ സാഹചര്യം വെച്ച് മഞ്ചേശ്വരം മണ്ഡലത്തിലും ഇടതു സ്വതന്ത്രനെ തന്നെ മത്സരിപ്പിക്കാനാണ് പാര്‍ട്ടി നീക്കം.
അന്തരിച്ച മുന്‍ എംഎല്‍എ പിബി അബ്ദുല്‍ റസാഖിന്റെ സഹോദര പുത്രന്‍ പിബി അച്ചു എന്ന പിബി അഷ്‌റഫ്, ജില്ലാ പഞ്ചായത്ത് ചെങ്കള ഡിവിഷനില്‍ നിന്ന് സ്വതന്ത്രനായി മത്സരിച്ച് വിജയിച്ച ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കൂടിയായ ഷാനവാസ് പാദൂര്‍ എന്നിവരുടെ പേരുകളാണ് ഉയരുന്നത്. മഞ്ചേശ്വരം മണ്ഡലത്തില്‍ പിബി അച്ചുവും കാസര്‍കോട്ട് ഷാനവാസ് പാദൂരും മത്സരിക്കുമെന്നാണ് പുറത്തുവരുന്ന വിവരം.
KEYWORDS: assembly-election-kasaragod-manjeshwer-pb-achu-achu naimarmoola-shanavas padoor-shanavas-ldf candidates
Powered by Info News For You

Comments
Post a Comment