കാസർകോടിനെ നടുക്കി രണ്ട് ഗൃഹനാഥൻമാരുടെ മരണം
കാസര്‍കോട്: (www.kasargodvartha.com 29.01.2021) കാസർകോടിനെ നടുക്കി രണ്ട് ഗൃഹനാഥൻമാരുടെ മരണം. രണ്ട് വ്യത്യസ്ത സംഭവങ്ങളില്‍ രണ്ട് ഗൃഹനാഥൻമാരുടെ മരണമാണ് ഞെട്ടലുളവാക്കിയത്.
നീലേശ്വരം പരപ്പ ക്ലായിക്കോട് സ്വദേശി കൊട്ടാരത്തില്‍ താഴത്തെ വീട്ടില്‍ നാര്‍ക്കളന്‍ (62), ബേക്കല്‍ ചെര്‍ക്കാപ്പാറ പട്രച്ചാല്‍ സ്വദേശി കൃഷ്ണന്‍ (75) എന്നിവരാണ് മരിച്ചത്.
നാര്‍ക്കളൻ്റെ മൃതദേഹം ഇന്‍ക്വസ്റ്റിന് ശേഷം പോസ്റ്റുമോര്‍ടെത്തിനായി കണ്ണൂര്‍ പരിയാരം ഗവ. മെഡികല്‍ കോളജിൽ പോസ്റ്റ്മോർടെം നടത്തി. കപ്പിയില്‍ കയര്‍കെട്ടി ആത്മഹത്യാശ്രമം നടത്തിയപ്പോഴാണ് മരണമെന്ന് പൊലീസും ബന്ധുക്കളും പറയുന്നു.

നാര്‍ക്കളന്‍ ബുധനാഴ്ച വൈകീട്ടാണ് വീട്ടുമുറ്റത്തെ കിണറിൻ്റെ കമ്പിയില്‍ തൂങ്ങി ആത്മഹത്യക്ക് ശ്രമിച്ചത്. വീട്ടില്‍ ആളില്ലാത്ത സമയത്തായിരുന്നു സംഭവം. ഭാര്യ ലീല തൊഴിലുറപ്പ് ജോലിക്കായി പോയിരിക്കുകയായിരുന്നു.
കഴുത്തില്‍ കയര്‍ കെട്ടി ചാടുന്നതിനിടെ കിണറില്‍ വീഴുകയായിരുന്നുവെന്നാണ് പൊലീസ് കരുതുന്നത്. സന്ധ്യയോടെ ജോലി കഴിഞ്ഞ് വീട്ടിലെത്തിയ ഭാര്യ നാര്‍ക്കളനെ കാണാത്തിതിനെ തുടര്‍ന്ന് അയല്‍ വീടുകളിലും മറ്റും അന്വേഷിക്കുന്നതിനിടയിലാണ് കിണറില്‍ വീണുകിടക്കുന്നത് കണ്ടത്. നാട്ടുകാരും കാഞ്ഞങ്ങാട് നിന്നും എത്തിയ അഗ്നി രക്ഷാ സേനയും ചേര്‍ന്ന് പുറത്തെടുത്തെങ്കിലും അപ്പോഴെക്കും മരിച്ചിരുന്നു.
വെള്ളരിക്കുണ്ട് പൊലീസ് ഇന്‍ക്വസ്റ്റ് നടത്തി. മക്കള്‍: സുനില്‍ പരേതനായ, സുകു. മരുമകള്‍: വൃന്ദ (കുമ്പളപള്ളി).
ബുധനാഴ്ച ഉച്ചയോടെയാണ് ബേക്കൽ പട്രച്ചാല്‍ സ്വദേശി കൃഷ്ണന്‍ കിണറ്റില്‍ തൂങ്ങി മരിക്കാന്‍ ശ്രമിച്ചത്. കയര്‍ പൊട്ടി 17 അടിയോളം ആഴമുള്ള കിണറ്റില്‍ വീഴുകയായിരുന്നു. വീഴ്ചയില്‍ കിണറിൻ്റെ പടിക്ക് തലയിടിച്ചിരുന്നു. ശബ്ദം കേട്ട് വീട്ടുകാരെത്തുമ്പോള്‍ കിണറില്‍ താഴ്ന്ന് കിടക്കുന്ന കയറാണ് കണ്ടത്. നാട്ടുകാർ അറിയിച്ചതിനെ തുടര്‍ന്ന് കാഞ്ഞങ്ങാട്ടു നിന്നും അഗ്നിശമന സേനയെത്തി. കൃഷ്ണനെ പുറത്തെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ബേക്കല്‍ പൊലീസ് ഇന്‍ക്വസ്റ്റ് നടത്തി.

ഭാര്യ: കെ വി നാരായണി. മക്കള്‍: രാധിക, രജിത. മരുമകന്‍ അബീഷ് കുമാര്‍.
Keywords: Kerala, News, Kasaragod, Bekal, Vellarikundu, Death, Man, Well, Hanged, Top-Headlines, Death of two households in Kasargod.
< !- START disable copy paste -->
Powered by Info News For You

Comments
Post a Comment