കാര്‍ഷിക മേഖലയുടെ ആധുനികവല്‍ക്കരണം ത്വരിതപ്പെടുത്തി കര്‍ഷകരുടെ ജീവിതം മെച്ചപ്പെടുത്തലാണ് ലക്ഷ്യം; ന്യായവില ഉറപ്പാക്കും: രാഷ്ട്രപതി



ന്യൂഡെല്‍ഹി: (https://ift.tt/3ckOCeV) വെല്ലുവിളികള്‍ രാജ്യത്തെ തടയില്ലെന്നും ദരിദ്രര്‍ക്ക് ആശ്വാസമായി നിരവധി നടപടികളെടുത്തെന്നും രാഷ്ട്രപതി രാംനാഥ് കോവിന്ദ്. പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനത്തിനു തുടക്കമിട്ട് ഇരുസഭകളുടെയും സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. കര്‍ഷകരുടെ ജീവിതം മെച്ചപ്പെടുത്തലാണ് ആത്മനിര്‍ഭര്‍ഭാരതിയുടെ ലക്ഷ്യം. കാര്‍ഷിക മേഖലയുടെ ആധുനികവല്‍ക്കരണം ത്വരിതപ്പെടുത്തി. ചെറുകിട കര്‍ഷകരുടെ ക്ഷേമത്തില്‍ ശ്രദ്ധിക്കുകയാണ് ഇപ്പോള്‍ വേണ്ടത്. വിളകള്‍ക്കു ന്യായവില ഉറപ്പാക്കുമെന്ന് അദ്ദേഹം പറഞ്ഞു. 

കോവിഡും ഭൂചലനങ്ങളും പ്രളയവും സാമ്പത്തിക പ്രതിസന്ധിയും ഉള്‍പ്പെടെയുള്ള വെല്ലുവിളികളാണു രാജ്യം നേരിട്ടത്. കോവിഡ് മുക്തരുടെ എണ്ണം കൂടി, രോഗികളുടെ എണ്ണം കുറഞ്ഞു. ലക്ഷക്കണക്കിനു പൗരന്മാരുടെ ജീവിതം രക്ഷിക്കാന്‍ സര്‍കാര്‍ സ്വീകരിച്ച സമയോചിതമായ നടപടികളില്‍ തൃപ്തനാണ്. ലോകത്തെ ഏറ്റവും വലിയ വാക്‌സിനേഷന്‍ പദ്ധതിയാണ് രാജ്യത്തു നടക്കുന്നത്. രണ്ടു വാക്‌സീനുകളും ഇന്ത്യയാണ് നിര്‍മിച്ചത് രാഷ്ട്രപതി പറഞ്ഞു.

കര്‍ഷക നിയമങ്ങള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസടക്കം 17 പ്രതിപക്ഷ കക്ഷികള്‍ പ്രസംഗം ബഹിഷ്‌കരിച്ചു. ഈ വര്‍ഷത്തെ സാമ്പത്തിക സര്‍വേ സഭകളില്‍ വയ്ക്കും. കേന്ദ്ര ബജറ്റ് ഫെബ്രുവരി ഒന്നിന് ധനമന്ത്രി നിര്‍മല സീതാരാമന്‍ അവതരിപ്പിക്കും. രാജ്യസഭാധ്യക്ഷന്‍ എം. വെങ്കയ്യ നായിഡു 31ന് സര്‍വകക്ഷി യോഗം വിളിച്ചിട്ടുണ്ട്.

News, National, India, New Delhi, Budget, Farmers, COVID-19, UnionBudget2021, Business, Finance, President, Ram Nath Kovind, Amid Covid, Farmers' Protest, Budget Session Of Parliament Begins Today


ലോക്‌സഭയിലെ കക്ഷിനേതാക്കളുടെ യോഗം വെള്ളിയാഴ്ചയോ ശനിയാഴ്ചയോ നടന്നേക്കും. കഴിഞ്ഞ സമ്മേളനം പോലെ ഇരുസഭാ ഹാളുകളും ഗാലറികളും ഉപയോഗിച്ച്, കോവിഡ് നിബന്ധനകള്‍ പാലിച്ചാണു സമ്മേളനം നടത്തുക. രാജ്യസഭ രാവിലെ 9 മുതല്‍ ഒന്നു വരെയും ലോക്‌സഭ വൈകിട്ട് 4 മുതല്‍ 9 വരെയുമാകും സമ്മേളിക്കുക. കോവിഡ് നെഗറ്റീവ് റിപോര്‍ട് ഇല്ലാത്ത ഒരാളെയും പാര്‍ലമെന്റ് വളപ്പില്‍ പ്രവേശിപ്പിക്കില്ല.

ബജറ്റ് സമ്മേളനത്തിന്റെ ആദ്യ ഘട്ടം ഫെബ്രുവരി 15നു തീരും. രണ്ടാംഘട്ടം മാര്‍ച്ച് 8 മുതല്‍ ഏപ്രില്‍ 8 വരെ നീളും. കാര്‍ഷിക നിയമത്തെച്ചൊല്ലി പ്രതിപക്ഷം സര്‍ക്കാരുമായി കൊമ്പുകോര്‍ക്കുമെന്നുറപ്പാണ്. പ്രതിപക്ഷം പാര്‍ലമെന്റിന് അകത്തും പുകത്തും കര്‍ഷക നിയമങ്ങളെ ജനാധിപത്യപരമായി എതിര്‍ക്കുമെന്ന് കോണ്‍ഗ്രസ് നേതാവ് ഗുലാംനബി ആസാദും സിപിഎം ജനറല്‍ സെക്രടറി സീതാറാം യച്ചൂരിയും പറഞ്ഞു.

Keywords: News, National, India, New Delhi, Budget, Farmers, COVID-19, UnionBudget2021, Business, Finance, President, Ram Nath Kovind, Amid Covid, Farmers' Protest, Budget Session Of Parliament Begins Today

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?