ഹിന്ദു മഹാസഭയുടെ ഓഫീസില്‍ നഥുറാം വിനായ്ക് ഗോഡ്സെയുടെ പേരില്‍ ആരംഭിച്ച ലൈബ്രറി അടച്ചുപൂട്ടിച്ച് പുസ്തകങ്ങള്‍ പിടിച്ചെടുത്തു
ഭോപാല്‍: (https://ift.tt/39qZbKq) ഹിന്ദു മഹാസഭയുടെ ഓഫീസില്‍ രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധി ഘാതകന്‍ നഥുറാം വിനായ്ക് ഗോഡ്സെയുടെ പേരില്‍ ആരംഭിച്ച ലൈബ്രറി അടച്ചുപൂട്ടിച്ചു. രണ്ട് ദിവസം മുന്‍പ് ആരംഭിച്ച ലൈബ്രറിയാണ് ജില്ലാ ഭരണകൂടം അടപ്പിച്ചത്. ലൈബ്രറിയ്ക്കുള്ളിലെ പുസ്തകങ്ങളും മറ്റും പിടിച്ചെടുക്കുകയും ചെയ്തു. നേരത്തെ ലൈബ്രറിയ്ക്കെതിരെ പ്രതിഷേധവുമായി നിരവധി പേര്‍ രംഗത്തെത്തിയിരുന്നു.
അതേസമയം ഹിന്ദു മഹാസഭാ നേതാക്കളുമായി കൂടിയാലോചിച്ചാണ് ലൈബ്രറി പൂട്ടിയതെന്ന് ഗ്വാളിയോര്‍ സൂപ്രണ്ട് അമിത് സംഘി പറഞ്ഞു.
ഗോഡ്‌സെയെ രാജ്യസ്‌നേഹിയായി ചിത്രീകരിച്ച് ജനുവരി 10-നാണ് ഗാഡ്‌സെയുടെ പേരില്‍ ഹിന്ദു മഹാസഭ ലൈബ്രറി തുടങ്ങിയത്. ഗാന്ധി വധത്തിലേക്ക് ഗോഡ്‌സെയെ 'നയിച്ച' കാരണങ്ങളും പ്രസംഗങ്ങളും ലേഖനങ്ങളും ഉള്‍പ്പെട്ട കൃതികളാണ് ലൈബ്രറിയിലുള്ളത്.
ഗുരു ഗോവിന്ദ് സിങ്, മഹാറാണ പ്രതാപ്, ലാലാ ലജ്പത് റായ്, ഹെഡ്ഗേവാര്‍, മദന്‍ മോഹന്‍ മാളവ്യ ഉള്‍പ്പെടെയുള്ള നേതാക്കളുടെ ചിത്രങ്ങളും വായനശാലയിലുണ്ട്. ഗാന്ധി ഘാതകനായ നാരായണ്‍ ആപ്തെയുടെ ചിത്രവും ഗോഡ്സെയ്ക്കൊപ്പം ഉള്‍പ്പെടുത്തിയിരുന്നു.
Powered by Info News For You

Comments
Post a Comment