ഫോടോ ഷെയര്‍ ചെയ്താല്‍ അടിക്കുറിപ്പ് ഇനി ഫേസ്ബുക് നല്‍കും; കിടിലന്‍ സാങ്കേതികവിദ്യ ഇങ്ങനെ


ന്യൂഡെല്‍ഹി: (https://ift.tt/395PaTW) ഇനി ഫോടോ ഷെയര്‍ ചെയ്താല്‍ അടിക്കുറിപ്പ് ഫേസ്ബുക് നല്‍കും. 2016 ല്‍ ആദ്യമായി അവതരിപ്പിച്ച ഒാേടാമാറ്റിക് ആള്‍ടര്‍നേറ്റീവ് ടെക്സ്റ്റ് (എഎടി) സാങ്കേതികവിദ്യ ഈ നിലയ്ക്ക് മെച്ചപ്പെടുത്തിയെന്ന് ഫേസ്ബുക് വെളിപ്പെടുത്തി. ഫേസ്ബുക് അതിന്റെ ഓടോമാറ്റിക് ആള്‍ടര്‍നേറ്റീവ് ടെക്സ്റ്റിന്റെ പരിഷ്‌ക്കരിച്ച പതിപ്പ് അവതരിപ്പിച്ചുവെന്നും അത് 'മള്‍ടിപിള്‍ ടെക്നികല്‍ അഡ്വാന്‍സ്' ഉപയോഗപ്പെടുത്തുന്നുവെന്നുമാണ് അറിയിച്ചിരിക്കുന്നത്. 

ഈ അപ്ഡേറ്റിനൊപ്പം, കൂടുതല്‍ ചിത്രങ്ങള്‍ക്കായി എഎടി മുന്നോട്ട് പോകുന്നത് പ്രയോജനപ്പെടുത്തുമെന്നും ടെക്സ്റ്റ് വിവരണങ്ങള്‍ ഉപയോക്താക്കള്‍ക്ക് ഉള്ളടക്കത്തെക്കുറിച്ച് കൂടുതല്‍ അറിവ് നല്‍കുമെന്നും പറയുന്നു. മുന്‍പ് ഏതെങ്കിലും സൂചനകളെ ആശ്രയിച്ചായിരുന്നുവെങ്കില്‍ ഇന്നത് ഇമേജ് സേര്‍ച്ച് കൂടി ഉള്‍പ്പെടുത്തിയാണ് ഇതു സാധ്യമാക്കിയിരിക്കുന്നത്. 

News, National, India, New Delhi, Facebook, Social Media, Facebook Post, Photo, Technology, Business, Finance, Facebook updates automatic alternative text to generate automated photo descriptions for visually impaired users


ഈ സംവിധാനം, അന്ധരോ കാഴ്ച കുറഞ്ഞവര്‍ക്കോ ഏറെ സഹായകരമാവും. വിവരണമില്ലാത്ത ചിത്രങ്ങള്‍ക്ക് വിവരണം ഓടോമാറ്റിക്കായി നല്‍കുകയും അത് റീഡ് ചെയ്യുകയും ചെയ്യുന്ന സംവിധാനത്തിന്റെ പരിഷ്‌ക്കരിച്ച രൂപമാണിത്. ഉപയോക്താക്കള്‍ പങ്കിട്ട ചിത്രങ്ങള്‍ക്ക് ഓടോമാറ്റിക്കായി ടെക്സ്റ്റ് ചേര്‍ക്കാന്‍ ഇനി ഫെയ്സ്ബുകിന് കഴിയും. അപ്ലോഡുചെയ്ത ഇമേജുകള്‍ക്കൊപ്പം ഉള്‍പ്പെടുത്തിയിരിക്കുന്ന വാചകം ബിവിഐ ഉപയോക്താക്കളെ ഒരു സ്‌ക്രീന്‍ റീഡര്‍ ഉപയോഗിച്ച് അറിയാന്‍ പ്രാപ്തമാക്കും. ചിത്രം എന്താണെന്ന് വായിച്ചു കേള്‍പ്പിക്കും. 

എന്നാല്‍, ഇമേജുകള്‍ അപ്ലോഡുചെയ്യുമ്പോള്‍ പലരും ചിത്രത്തെക്കുറിച്ചുള്ള വിവരണം നല്‍കാറില്ല. ഈ സാഹചര്യത്തിലാണ് അതു തിരിച്ചറിഞ്ഞ് വാചകമുണ്ടാക്കാനായി എഎടി സിസ്റ്റം രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.

എഎടി സംവിധാനം ഫേസ്ബുകിലും ഇന്‍സ്റ്റാഗ്രാമിലും 45 ഭാഷകളില്‍ ലഭ്യമാണ്. ഉപയോക്താക്കള്‍ക്ക് താല്‍പ്പര്യമുള്ള ചില ഇമേജുകള്‍ക്കായി കൂടുതല്‍ വിശദമായ വിവരണങ്ങള്‍ നേടാന്‍ ഇതു തിരഞ്ഞെടുക്കാം, അതായത് കുടുംബവും ചങ്ങാതിമാരും പങ്കിട്ട ചിത്രങ്ങള്‍ പോലും ഈ വിധത്തില്‍ ഉപയോഗിക്കാം.

ഇതിനായി ഫേസ്ബുകിലെയും ഇന്‍സ്റ്റാഗ്രാമിലെയും കോടിക്കണക്കിനു ചിത്രങ്ങളും അവയുമായി ബന്ധിപ്പിച്ചിരിക്കുന്ന ഹാഷ് ടാഗുകളും പരിശോധിച്ചു. ഇതു കൂടാതെ, ചിത്രത്തിലെ ലാന്‍ഡ്മാര്‍കുകള്‍, മൃഗങ്ങള്‍, സ്ഥലം കൂടാതെ പ്രവര്‍ത്തനങ്ങള്‍ എന്നിവയും ശ്രദ്ധിച്ചാണ് അടിക്കുറിപ്പുകള്‍ ഓടോമാറ്റിക്കായി തയ്യാറാക്കുന്നത്. ഫോടോയിലെ ഒരു വ്യക്തിയുടെ അടുത്തു നില്‍ക്കുന്ന ഭാഗം വരെ ശ്രദ്ധിക്കുകയും അതിനെക്കുറിച്ച് വരെ വിവരണം ഓടോമാറ്റിക്കായി നല്‍കാനും ഫേസ്ബുകിന് കഴിയും.

Keywords: News, National, India, New Delhi, Facebook, Social Media, Facebook Post, Photo, Technology, Business, Finance, Facebook updates automatic alternative text to generate automated photo descriptions for visually impaired users

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?