ട്രാക്ടര്‍ റാലിക്കിടെ ആക്രമണത്തിന് പ്രകോപിപ്പിച്ചു; നടന്‍ ദീപ് സിദ്ധുവിനെ കര്‍ഷകര്‍ തടഞ്ഞുവച്ചു; ബൈകില്‍ ഓടിരക്ഷപ്പെടാന്‍ ശ്രമിക്കുന്ന താരത്തിന്റെ വിഡിയോ പുറത്ത്

ന്യൂഡെല്‍ഹി: (www.kvartha.com 28.01.2021) റിപബ്ലിക് ദിനത്തിലെ ട്രാക്ടര്‍ റാലിക്കിടെ കര്‍ഷകരെ ആക്രമണത്തിന് പ്രകോപിപ്പിച്ചു എന്ന ആരോപണം നേരിടുന്ന നടന്‍ ദീപ് സിദ്ധുവിനെ കര്‍ഷകര്‍ തടഞ്ഞുവയ്ക്കുന്ന വിഡിയോ പുറത്ത്. പ്രകോപിതരായ കര്‍ഷകരില്‍ നിന്ന് ബൈകില്‍ ഓടി രക്ഷപ്പെടുന്ന സിദ്ധുവിന്റെ വിഡിയോ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഒരു കൂട്ടം കര്‍ഷകര്‍ ഇയാളുടെ സമീപമെത്തി പ്രക്ഷോഭത്തെ തകര്‍ത്തതായി പറയുന്നത് വിഡിയോയില്‍ കേള്‍ക്കാം. ഇതോടെ സിദ്ധു ട്രാക്ടറില്‍ നിന്ന് ഇറങ്ങി ബൈക്കില്‍ കയറി പോവുകയായിരുന്നു.Red Fort violence: Video shows angry farmers confronting Deep Sidhu before he flees on a bike - WATCH, New Delhi, News, Politics, Farmers, Protesters, Video, Allegation, National

അതേസമയം, ട്രാക്ടര്‍ റാലിക്കിടെ പ്രക്ഷോഭം നടത്തിയതിന് സിദ്ധുവിനെതിരെ ഡെല്‍ഹി പൊലീസ് കേസെടുത്തു. രണ്ടു ദിവസം മുന്‍പാണ് സിദ്ധുവും 26 പൊലീസ് കേസുകള്‍ സ്വന്തം പേരിലുള്ള ഗുണ്ടാനേതാവ് ലഖ സിദാനയും ഡെല്‍ഹിയില്‍ എത്തിയത്. അക്രമമുണ്ടാക്കാന്‍ സിദ്ധു ആഹ്വാനം ചെയ്തിരുന്നുവെന്ന് കര്‍ഷക നേതാക്കള്‍ ആരോപിക്കുന്നു. ചെങ്കോട്ടയില്‍ നടന്ന സംഭവവികാസങ്ങളുമായി ബന്ധപ്പെട്ട് ദീപ് സിദ്ധുവിന്റെ പങ്ക് അന്വേഷിക്കണമെന്ന ആവശ്യവും ശക്തമായിട്ടുണ്ട്.

ദീപ് സിദ്ധു കര്‍ഷകരെ വഴിതെറ്റിച്ചു എന്നാണ് ഭാരതീയ കിസാന്‍ യൂണിയന്റെ ഹരിയാനയിലെ നേതാവ് ഗുര്‍ം സിങ് ചദൂനി പറയുന്നത്. ചെങ്കോട്ടയിലേക്ക് മൈക്രോഫോണുമായാണ് ദീപ് സിദ്ധു എത്തിയതെന്നും കര്‍ഷക പ്രതിഷേധക്കാരെ ചെങ്കോട്ടയിലേക്ക് വഴിതിരിച്ചതു ദീപ് സിദ്ധുവാണെന്നും ഇവര്‍ ആരോപിക്കുന്നു.

'പ്രതിഷേധിക്കാനുള്ള ഞങ്ങളുടെ ജനാധിപത്യ അവകാശം നിഷേധിച്ചപ്പോള്‍ ചെങ്കോട്ടയില്‍ നിഷാന്‍ സാഹിബ് പതാക ഉയര്‍ത്തുക മാത്രമാണ് ചെയ്തത്' എന്ന് ഫെയ്‌സ്ബുക് ലൈവിലെത്തിയും സിദ്ധു പറഞ്ഞിരുന്നു. ഇക്കാര്യവും തെളിവായി പലരും ചൂണ്ടിക്കാണിക്കുന്നുണ്ട്.

2019ലെ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ബിജെപി നേതാവും നടനുമായ സണ്ണി ഡിയോളിന്റെ തെരഞ്ഞെടുപ്പ് പ്രചാരണ സംഘത്തില്‍ ദീപ് സിദ്ധുവും ഭാഗമായിരുന്നു. നരേന്ദ്ര മോദിക്കും സണ്ണി ഡിയോളിനും അമിത് ഷായ്ക്കുമൊപ്പം ദീപ് നില്‍ക്കുന്ന ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്.

Keywords: Red Fort violence: Video shows angry farmers confronting Deep Sidhu before he flees on a bike - WATCH, New Delhi, News, Politics, Farmers, Protesters, Video, Allegation, National.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?