മുന്‍ മന്ത്രി കെ കെ രാമചന്ദ്രന്‍ അന്തരിച്ചു

കോഴിക്കോട്: (www.kasargodvartha.com 07.01.2021) മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ മന്ത്രിയുമായ കെ കെ രാമചന്ദ്രന്‍ (78) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ വ്യാഴാഴ്ച പുലര്‍ച്ചെ മൂന്നര മണിയോടെയാണ് അന്ത്യം. എ കെ ആന്റണി മന്ത്രിസഭയിലും തുടര്‍ന്നുവന്ന ഉമ്മന്‍ചാണ്ടി മന്ത്രിസഭയിലും മന്ത്രിയായി പ്രവര്‍ത്തിച്ചിട്ടുണ്ട്.

എഐസിസി അംഗവും കെപിസിസി ജനറല്‍ സെക്രട്ടറിയുമായിരുന്നു. 27 വര്‍ഷം ബത്തേരി, കല്‍പ്പറ്റ മണ്ഡലങ്ങളെ പ്രതിനിധീകരിച്ചു. 1991 മുതല്‍ തുടര്‍ച്ചായി മൂന്നു തവണ കല്‍പ്പറ്റ നിയോജക മണ്ഡലത്തില്‍ നിന്ന് വിജയിച്ച അദ്ദേഹം 1995-96 കാലത്ത് എ കെ ആന്റണി മന്ത്രിസഭയില്‍ ഭക്ഷ്യ പൊതുഭരണ വകുപ്പ് മന്ത്രിയായിരുന്നു. 2004 ല്‍ ആന്റണി രാജിവച്ച ശേഷം വന്ന ഉമ്മന്‍ ചാണ്ടി മന്ത്രിസഭയില്‍ ആരോഗ്യ വകുപ്പും അദ്ദേഹം കൈകാര്യം ചെയ്തു. 

Kozhikode, news, Kerala, Minister, Top-Headlines, Obituary, Death, Treatment, hospital, Former Minister KK Ramachandran Master passes away

Keywords: Kozhikode, news, Kerala, Minister, Obituary, Death, Treatment, hospital, Top-Headlines, Former Minister KK Ramachandran Master passes away



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?