ക്യാപിറ്റോള്‍ മന്ദിരത്തില്‍ ആക്രമണം അഴിച്ചുവിട്ട ട്രംപ് അനുകൂലികളെ രാജ്യസ്നേഹികളെന്ന് വിളിച്ച് ട്രംപിന്റെ മകള്‍ ഇവാങ്ക; സംഭവം വിവാദമായതോടെ ട്വീറ്റ് മുക്കി


വാഷിംഗ്ടണ്‍: (https://ift.tt/35fxvqo) ക്യാപിറ്റോള്‍ മന്ദിരത്തില്‍ ആക്രമണം അഴിച്ചുവിട്ട ട്രംപ് അനുകൂലികളായ കലാപകാരികളെ രാജ്യസ്നേഹികളെന്ന് വിളിച്ച് ഡൊണാള്‍ഡ് ട്രംപിന്റെ മകള്‍ ഇവാങ്ക ട്രംപ്. ട്വിറ്ററിലായിരുന്നു ഇവാങ്ക ട്രംപിന്റെ പ്രതികരണം. സംഭവം വിവാദമായതിന് പിന്നാലെ ട്വീറ്റ് മുക്കി. 

'അമേരികന്‍ രാജ്യസ്നേഹികളെ- സുരക്ഷാ വീഴ്ചകളും ക്രമസമാധാന പാലനത്തില്‍ തടസം നില്‍ക്കുന്നതും അംഗീകരിക്കാന്‍ കഴിയാത്തതാണ്' എന്നായിരുന്നു ഇവാങ്ക ട്വീറ്റ് ചെയ്തത്. അക്രമം അവസാനിപ്പിക്കണമെന്നും സമാധാനപരമായി നില്‍ക്കണമെന്നും ഇവാങ്ക പറഞ്ഞിരുന്നു.

News, World, Washington, America, Election, Protesters, Donald-Trump, Daughter, Twitter, Social Media, Technology, Ivanka Trump calls rioters 'patriots', then deletes tweet


ക്യാപിറ്റോള്‍ മന്ദിരത്തില്‍ നടക്കുന്ന ആക്രമണങ്ങളെ ഇവാങ്ക അപലപിച്ചെങ്കിലും ട്രംപ് അനുകൂല മുദ്രാവാക്യം വിളിച്ച് ക്യാപിറ്റോളിലെത്തി കലാപം അഴിച്ചുവിട്ടവരെ രാജ്യസ്നേഹികള്‍ എന്ന് വിളിച്ചത് വലിയ വിവാദമാകുകയായിരുന്നു. ഇതിന് പിന്നാലെയാണ് ഇവാങ്ക ട്വീറ്റ് ഡിലീറ്റ് ചെയ്തത്.

News, World, Washington, America, Election, Protesters, Donald-Trump, Daughter, Twitter, Social Media, Technology, Ivanka Trump calls rioters 'patriots', then deletes tweet


തെറ്റിദ്ധരിപ്പിക്കുന്നതും അക്രമത്തിന് ആഹ്വാനം ചെയ്യുന്നതുമായ വീഡിയോ പോസ്റ്റ് ചെയ്തതിനെ തുടര്‍ന്ന് ട്രംപിന്റെ ട്വിറ്റര്‍ അകൗണ്ട് 12 മണിക്കൂര്‍ നേരത്തേക്ക് മരവിപ്പിച്ചു. പതിഷേധക്കാരെ പ്രോത്സാഹിപ്പിക്കുന്ന തരത്തിലുള്ള മൂന്ന് ട്വീറ്റുകള്‍ നീക്കം ചെയ്യാനും ട്വിറ്റര്‍ ട്രംപിനോട് ആവശ്യപ്പെട്ടു. അക്രമത്തിന് പ്രോത്സാഹിപ്പിക്കുന്നതാണെന്ന് ചൂണ്ടിക്കാട്ടി ട്രംപിന്റെ പുതിയ വീഡിയോ യൂട്യൂബും ഫേസ്ബുകും നീക്കം ചെയ്തിട്ടുണ്ട്.

പുതിയ പ്രസിഡന്റായി ജോ ബൈഡനെ പ്രഖ്യാപിക്കുന്നതിനുള്ള യുഎസ് കോണ്‍ഗ്രസ്-സെനറ്റ് സംയുക്ത യോഗം നടക്കുന്നതിനിടെ ട്രംപ് അനുകൂലികള്‍ പ്രതിഷേധവുമായി രംഗത്തെത്തുകായിരുന്നു. സംഘര്‍ഷത്തില്‍ നാല് മരണം നടന്നു. വാഷിംഗ്ടണിലേക്ക് മാര്‍ച്ച് നടത്താനും തെരഞ്ഞെടുപ്പ് ഫലം അംഗീകരിക്കാതിരിക്കാനും നേരത്തെ ട്രംപ് ആഹ്വാനം ചെയ്തിരുന്നു. അമേരികന്‍ ചരിത്രത്തിലാധ്യമായാണ് വാഷിംഗ്ടണ്‍ ഡിസിയില്‍ ഇത്ര ഗൗരവമായ സുരക്ഷാ ലംഘനങ്ങള്‍ നടക്കുന്നത്.

Keywords: News, World, Washington, America, Election, Protesters, Donald-Trump, Daughter, Twitter, Social Media, Technology, Ivanka Trump calls rioters 'patriots', then deletes tweet


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?