കാനഡയില്‍ കാറപകടത്തില്‍ മലയാളി വിദ്യാര്‍ത്ഥി മരിച്ചു
കോട്ടയം: (www.kvartha.com 08.01.2021) കാനഡയില്‍ കാറപകടത്തില്‍ മലയാളി വിദ്യാര്‍ത്ഥി മരിച്ചു. കുര്യനാട് മണിയാക്കുപാറ പൂവത്തിനാല്‍ സെബാസ്റ്റ്യന്‍(ബേബി)-മിനി ദമ്പതികളുടെ മകന്‍ ഡെന്നിസ് സെബാസ്റ്റ്യന്‍ (20) ആണ് മരിച്ചത്. ഇന്ത്യന്‍ സമയം വെള്ളിയാഴ്ച പുലര്‍ച്ചെ 1.30 മണിക്ക് കാനഡയിലെ വടക്കന്‍ ലണ്ടനിലെ അഡ്ലെയ്ഡ് സ്ട്രീറ്റ് ട്രാഫിക് സിഗ്‌നലിനടുത്തായിരുന്നു അപകടം.
സുഹൃത്തുക്കള്‍ക്കൊപ്പം സഞ്ചരിക്കുകയായിരുന്ന ഡെന്നിസ് സെബാസ്റ്റ്യന്റെ കാറില്‍ അമിതവേഗത്തിലെത്തിയ മറ്റൊരു കാര്‍ ഇടിച്ചു. ഡെന്നിസാണ് കാര്‍ ഓടിച്ചിരുന്നത്. ഒപ്പമുണ്ടായിരുന്ന മലയാളി സുഹൃത്തുക്കള്‍ക്ക് പരിക്കേറ്റു. ഇവരുടെ നില ഗുരുതരമല്ലെന്നാണ് നാട്ടില്‍ ലഭിച്ച വിവരം.
പ്ലസ്ടു പൂര്‍ത്തിയാക്കിയ ശേഷമാണ് ഡെന്നിസ് പഠനത്തിനായി കാനഡയില്‍ പോയത്. വടക്കന്‍ ലണ്ടന്‍ സ്പാനിഷോ കോളജില്‍ രണ്ടാം വര്‍ഷ ഇലക്ട്രോ മെക്കാനിക്കല്‍ എന്‍ജിനീയറിങ് വിദ്യാര്‍ത്ഥിയായിരുന്നു ഡെന്നിസ്. മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമം ആരംഭിച്ചു. സഹോദരി: ഡോണ സെബാസ്റ്റ്യന്‍.
Keywords: Kottayam, News, Kerala, Student, Injured, Death, Accident, Malayali student dies after the car accident in Canada
Powered by Info News For You

Comments
Post a Comment